മഴ ശക്തമാവുമ്പോള്‍ നിര്‍മിതികളില്‍ ശ്രദ്ധവേണം: സിങ്ക് അസോസിയേഷന്‍

Web Desk
1 Min Read

കൊച്ചി: മഴ ശക്തമാവുമ്പോള്‍ രാജ്യത്തിന്റെ തീരമേഖലയില്‍ കൂടുതല്‍ കരുത്തുറ്റ നിര്‍മിതികള്‍ ആവശ്യമാണെന്ന് ഇന്റര്‍നാഷണല്‍ സിങ്ക് അസോസിയേഷന്‍. കനത്ത മഴ, ഉയര്‍ന്ന ഈര്‍പ്പം, ഉപ്പ് നിറഞ്ഞ കാറ്റ് എന്നിവയാല്‍ തീരപ്രദേശത്തെ നിര്‍മിതികള്‍ വെല്ലുവിളി നേരിടുമ്പോള്‍ പൊതുആസ്തികള്‍ രൂപകല്‍പ്പന ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്ന രീതിയില്‍ മാറ്റംവേണമെന്ന് അസോസിയേഷന്‍ ഡയരക്ടര്‍ ഡോ. രാഹുല്‍ ശര്‍മ്മ അഭിപ്രായപ്പെട്ടു.

city exchange

രാജ്യത്തിന്റെ തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍നാടന്‍ മേഖലയെ അപേക്ഷിച്ച് ഗുരുതരമായ പാരിസ്ഥിതിക സമ്മര്‍ദത്തിലാണ്. തീരപ്രദേശങ്ങളിലെ ഹൈവേകള്‍, റെയില്‍വേ സംവിധാനങ്ങള്‍, തുറമുഖങ്ങള്‍, പാലങ്ങള്‍, വൈദ്യുതി സൗകര്യങ്ങള്‍, പൊതുകെട്ടിടങ്ങള്‍ തുടങ്ങിയവ മഴക്കാലത്ത് തുരുമ്പിന്റെ കടുത്ത ഭീഷണി നേരിടുന്നു. ദീര്‍ഘകാല ഈര്‍പ്പം, ഉയര്‍ന്ന ഈര്‍പ്പം, ക്ലോറൈഡ് സമ്പുഷ്ടമായ സമുദ്രവായു തുടങ്ങിയവയാണ് ഇതിന് കാരണം. ഇത് ഉരുക്കിന്റെയും ഉറപ്പുള്ള കോണ്‍ക്രീറ്റിന്റെയും തകര്‍ച്ചയിലേക്ക് നയിക്കുന്നു. തുറമുഖങ്ങള്‍, ഹൈവേകള്‍, ചരക്ക് ലൈനുകള്‍, വ്യാവസായിക ഇടനാഴികള്‍, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, ലോജിസ്റ്റിക് സൗകര്യങ്ങള്‍ എന്നിവയില്‍ ഇക്കാലത്ത് നിക്ഷേപം വര്‍ധിക്കുകയാണ്. അതിനാല്‍ നിര്‍മാണപ്രവൃത്തികളില്‍ ദീര്‍ഘകാല ഈട് ഒരു പ്രധാന ഡിസൈന്‍ പരിഗണന ആയിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്ന ആസ്തികള്‍ വരും ദശകങ്ങളില്‍ രാജ്യത്തിന്റെ നട്ടെല്ലായിരിക്കും. ഗതാഗതത്തിന്റെയും ലോജിസ്റ്റിക് സേവനങ്ങളുടെയും ഗുണനിലവാരം പ്രാരംഭ നിക്ഷേപം പോലെ തന്നെ പ്രധാനമാണ്. ദീര്‍ഘകാല അടിസ്ഥാന സൗകര്യങ്ങള്‍ നിലനില്‍ക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് അറ്റകുറ്റപ്പണി ചെലവുകള്‍ ലാഭിക്കുക മാത്രമല്ല പൊതുസുരക്ഷയെ സംരക്ഷിക്കുകയും നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കുകയും ചെയ്യും. ആസ്തികള്‍ ക്ഷയിക്കുന്നതു കാരണം ലോകത്താകെ മൊത്തം ജിഡിപിയില്‍ 3- 4 ശതമാനത്തോളം നഷ്ടം വരുന്നു എന്നാണ് കണക്ക്. നീണ്ട തീരപ്രദേശം, ഉഷ്ണമേഖലാ കാലാവസ്ഥ, വര്‍ധിച്ചുവരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കാരണം ഇന്ത്യ ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാണ്. മികച്ച മെറ്റീരിയല്‍ തിരഞ്ഞെടുപ്പിലൂടെയും ഉയര്‍ന്ന എഞ്ചിനീയറിംഗ് ഗുണനിലവാരത്തിലൂടെയും ക്ഷയത്തിന്റെ തോത് കുറക്കാം. സിങ്ക് അടിസ്ഥാനമാക്കിയുള്ള ഗാല്‍വനൈസേഷന്‍ ഉള്‍പ്പെടെയുള്ള നാശ സംരക്ഷണ നടപടികള്‍ ഗുണം ചെയ്യും. ഉരുക്ക് കെട്ടിടങ്ങളുടെയും നിര്‍മിതകളുടെയും ആയുസ്സ് ഗണ്യമായി വര്‍ധിപ്പിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!