നഗരങ്ങളിലെ കെട്ടിട നിര്‍മാണ വിസ്മയം ഡി-വോള്‍ ടെക്‌നോളജി കേരളത്തിലും

Web Desk
2 Min Read

തിരുവനന്തപുരം: ബഹുനില കെട്ടിട നിര്‍മാണത്തിലെ അതിനൂതന സാങ്കേതികവിസ്മയം, ഡി-വോള്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡയഫ്രം വോള്‍, ഇതാദ്യമായി കേരളത്തിലുമെത്തി. തിരുവനന്തപുരം നഗരഹൃദയമായ ശാസ്തമംഗലത്ത് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് നിര്‍മിക്കുന്ന അസറ്റ് വിസ്മയം എന്ന പ്രീമിയം പാര്‍പ്പിട പദ്ധതിയുടെ നിര്‍മാണത്തിലാണ് ഡി-വോള്‍ ടെക്‌നോളജി ആദ്യമായി എത്തിയിരിക്കുന്നത്.

city exchange

കെട്ടിടങ്ങള്‍ ഇടതിങ്ങിയ നഗരങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ സമീപത്തുള്ള കെട്ടിടങ്ങളുടെ അടിത്തറകള്‍ക്ക് യാതൊരു വിധത്തിലുള്ള കേടുപാടുകളും വരാതെ നോക്കുന്ന അതിനൂതന ജര്‍മന്‍ സാങ്കേതികവിദ്യയാണ് ഡി-വോളെന്ന് അസറ്റ് ഹോംസ് സ്ഥാപകനും എം ഡിയുമായ സുനില്‍ കുമാര്‍ വി പറഞ്ഞു. വിശേഷിച്ചും മള്‍ട്ടി-ലെവല്‍ ബേസ്‌മെന്റുകളുടെ നിര്‍മാണം പൂര്‍ണമായും സുരക്ഷിതമാണെന്ന് ഈ സാങ്കേതികവിദ്യ ഉറപ്പുവരുത്തുന്നു.

‘ഇടതിങ്ങിയ കെട്ടിടങ്ങളുള്ള സ്ഥലമാണ് ശാസ്തമംഗലം എന്നതിനാലാണ് ഡി-വോള്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്. എത്ര ആഴത്തില്‍ എക്‌സ്‌കവേഷന്‍ നടത്തുമ്പോഴും ചുറ്റുപാടുമുള്ളവരുടെ സുരക്ഷ ഇന്ന് ലോകത്തില്‍ ലഭ്യമായ ഏറ്റവും മികച്ച രീതിയില്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കേരളത്തില്‍ താരതമ്യേന പുതുതാണെങ്കിലും ഇടതിങ്ങി കെട്ടിടങ്ങളുള്ള ആധുനിക ലോകനഗരങ്ങളിലെ പുതുനിര്‍മാണങ്ങളില്‍ സുരക്ഷ നിര്‍ണായകമാകുമ്പോഴത്തെ ഗോള്‍ഡ് സ്റ്റാന്‍ഡേഡാണ് ഡി-വോള്‍,’ സിവില്‍ എന്‍ജിനീയര്‍ കൂടിയായ സുനില്‍ കുമാര്‍ വിശദീകരിച്ചു. ഡി-വോള്‍ ടെക്നോളജിയുടെ ഭാഗമായ സവിശേഷ ക്രെയിനും മറ്റ് അനുബന്ധ യന്ത്രസാമഗ്രികളും നിലവില്‍ കേരളത്തില്‍ ലഭ്യമല്ല. അസറ്റ് വിസ്മയത്തിന്റെ നിര്‍മാണത്തിനു വേണ്ടി അവ ഇപ്പോള്‍ പൂനെയില്‍ നിന്ന് എത്തിക്കുകയായിരുന്നെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

സാധാരണ സര്‍ക്കുലര്‍ പൈലുകള്‍ ഉപയോഗിക്കുന്നതിനു പകരം കൂടുതല്‍ കരുത്തുള്ള കണ്ടിന്യുവസ് റീടെയ്‌നിംഗ് വോളാണ് അസറ്റ് വിസ്മയത്തിനു വേണ്ടി നിര്‍മിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി അഞ്ച് മീറ്റര്‍ വീതം നീളവും 60 സെമീ വീതിയുമുള്ള ഘട്ടങ്ങളായാണ് ഈ വോളിന്റെ നിര്‍മാണം. പദ്ധതിയുടെ നിശ്ചിത ആവശ്യത്തിനനുസരിച്ചാണ് ആഴം.

- Advertisement -
Ad image

ചുറ്റുമുള്ള മണ്ണ് ഉള്ളിലേയ്ക്ക് ഇടിയാതിരിക്കാന്‍ തുടക്കത്തിലെ ട്രെഞ്ചിംഗ് സമയത്തു തന്നെ സവിശേഷമായ ഒരു സ്ലറി പിറ്റിലേയ്ക്ക് നിറയ്ക്കും. മണ്ണിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിലൂടെ നിര്‍മാണത്തിന്റെ തുടക്കം മുതല്‍ തന്നെ സമീപസ്ഥ അതിര്‍ത്തികള്‍ക്ക് ഇളക്കമോ തകര്‍ച്ചയോ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.

പരമ്പരാഗത രീതികള്‍ക്ക് നല്‍കാനാവാത്ത ഇരട്ട മികവാണ് ഡി-വോള്‍ ഉറപ്പുവരുത്തുന്നതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. വികസന സമയത്ത് മണ്ണിനെ തടുത്തു നിര്‍ത്തുന്ന ഷോറിംഗ് സിസ്റ്റമായി അത് പ്രവര്‍ത്തിക്കുന്നു. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ബേസ്‌മെന്റിന്റെ സ്ഥിരമായ ഹെവി-ഡ്യൂട്ടി റീടെയ്‌നിംഗ് വോളുമാകുന്നു. കുഴിയെടുക്കലിനു മുമ്പു തന്നെ വോളിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനാല്‍ താത്ക്കാലിക ഷോറിംഗ് ആവശ്യം വരുന്നില്ല. അങ്ങനെ നിര്‍മാണ സയമത്തിലും കുറവുണ്ടാകുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലവര്‍ഷക്കാലത്ത് എക്‌സ്‌കവേഷന്‍ ഏരിയക്കു ചുറ്റും ശക്തമായ പ്രതിരോധവൃത്തം തീര്‍ക്കാനും തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പുവരുത്താനും അടിത്തറയുടെ ദീര്‍ഘകാല ഉറപ്പിനും ഇത് സഹായിക്കും.

വേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ ബേസ്‌മെന്റ് പാര്‍ക്കിംഗും മള്‍ട്ടി-ലെവല്‍ സൗകര്യങ്ങളും അനുദിനം പ്രാധാന്യം കൈവരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അസറ്റ് വിസ്മയത്തിന്റെ നിര്‍മാണത്തില്‍ ഡി-വോള്‍ ടെക്‌നോളജി ഉപയോഗിക്കുന്നത് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്- നിര്‍മാണ മേഖലയിലെ വന്‍ കുതിച്ചുചാട്ടമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍മാണരംഗത്ത് കൂടുതല്‍ സുരക്ഷയ്ക്ക് എന്തെല്ലാം സാധ്യമാകുമെന്നും അര്‍ബന്‍ എന്‍ജിനീയറിംഗിന്റെ ഭാവി എന്താകുമെന്നുമുള്ളതിന്റെ സൂചനയാണിതെന്നും പ്രശസ്ത സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് അരുണ്‍ നാഡിഗ് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!