എഴുത്തിന്റെ അറുപത് വര്‍ഷങ്ങള്‍ പിന്നിട്ട ജമാല്‍ കൊച്ചങ്ങാടിക്ക് ആദരം

Web Desk
1 Min Read

കോഴിക്കോട്: വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന കാലത്ത് പത്രപ്രവര്‍ത്തനത്തിന്റെ അറുപതു വര്‍ഷങ്ങള്‍ പിന്നിടുക എന്നത് അഭിമാനകരമാണെന്ന് ഡോ. പി കെ പോക്കര്‍ അഭിപ്രായപ്പെട്ടു. എഴുത്ത് ജീവിതത്തിന്റെ ധന്യമായ അറുപതു വര്‍ഷങ്ങള്‍ പിന്നിടുന്ന ജമാല്‍ കൊച്ചങ്ങാടിക്ക് ഇന്തോ അറബ് സാഹിത്യ കൂട്ടായ്മയായ സംസ്‌കാര കോഴിക്കോട് നല്‍കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ചടങ്ങില്‍ കൊച്ചങ്ങാടിയെ ഷാള്‍ അണിയിച്ചു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി ആദരിച്ചു. തേജസ് മുന്‍ എഡിറ്റര്‍ അഹമ്മദ് ശരീഫ് കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. ബന്ന ചേന്നമംഗലൂര്‍, ലത്തീഫ് പറമ്പില്‍, മനു റഹ്മാന്‍, വചനം സിദ്ധീഖ്, കെ എ ജബ്ബാരി, ഷഹനാസ്, റഫീഖ് പന്നിയങ്കര, മാധ്യമം മുന്‍ ലൈേ്രബറിയന്‍ നൗഷാദ്, അഡ്വ. അസീസ്, മുസ്തഫ വിളയേടത്ത്, കോയ മുഹമ്മദ്, മസ്ഹര്‍ എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചു. അമ്മാര്‍ കിഴുപറമ്പ് സ്വാഗതവും സൗദ പൊന്നാനി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!