അഴിമതി; ഓങ്‌സാങ് സൂകിക്ക് ആറു വര്‍ഷം തടവ്

Web Desk
1 Min Read

നേപ്യിഡോ: നാല് അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി മ്യാന്‍മറിലെ ഓങ്‌സാങ് സൂകിക്ക് ആറ് വര്‍ഷം കൂടി തടവുശിക്ഷ വിധിച്ച് കോടതി. നാല് അഴിമതിക്കേസുകളില്‍ കുറ്റക്കാരിയാണെന്ന് ആരോപിച്ചാണ് മ്യാന്‍മര്‍ പട്ടാള കോടതിയുടെ വിധി.

city exchange

77കാരി സൂകിക്കെതിരെ അഴിമതിയും തെരഞ്ഞെടുപ്പ് നിയമ ലംഘനങ്ങളും ഉള്‍പ്പെടെ 18 കുറ്റങ്ങളാണ് പട്ടാള ഭരണകൂടം ചുമത്തിയത്. ഏകദേശം 190 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

ആരോഗ്യവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാന്‍ സൂകി സ്ഥാപിച്ച സംഘടനയായ ദോ ഖിന്‍ ക്യി ഫൗണ്ടേഷന്റെ ഫണ്ട് വീട് പണിയാനായി ദുരുപയോഗിച്ചെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി കുറഞ്ഞ നിരക്കില്‍ പാട്ടത്തിനെടുത്തെന്നും കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷാവിധി. എന്നാല്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും നേപ്യിഡോ ജയിലില്‍ ഏകാന്ത തടവില്‍ കഴിയുന്ന സൂകി നിഷേധിച്ചു. മറ്റ് പല കേസുകളിലുമായി 11 വര്‍ഷത്തെ തടവാണ് സൂകി അനുഭവിച്ചുവരുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!