എസ് എസ് എഫ് തൃശൂര്‍ ജില്ല സാഹിത്യോത്സവ് സമാപിച്ചു

Web Desk
1 Min Read

വടക്കേകാട്: എസ് എസ് എഫ് ഇരുപത്തി ഒന്‍പതാമത് ജില്ല സാഹിത്യോത്സവ് വടക്കേകാട് വടുതലയില്‍ സമാപിച്ചു. മൂന്ന് ദിവസം നടന്ന കലാ- സാഹിത്യ മത്സരങ്ങളില്‍ 541 പോയിന്റ് നേടി ചാവക്കാട് ഡിവിഷന്‍ ഓവറോള്‍ സ്വന്തമാക്കി. 524, 496 വീതം പോയിന്റ് നേടി കൈപ്പമംഗലം കുന്നംകുളം ഡിവിഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. കലാ പ്രതിഭയായി മുഹമ്മദ് അജ്സല്‍ തൃശൂരിനെയും സര്‍ഗ പ്രതിഭ ആയി മുഹമ്മദ് അലി തൃപ്രയാറിനെയും തെരഞ്ഞെടുത്തു.

city exchange

സമാപന സമ്മേളനം എസ് എസ് എഫ് ജില്ല പ്രസിഡന്റ് ശിഹാബ് സഖാഫി താന്ന്യത്തിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്റാഹിം ഉദ്ഘടാനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് തഖിയുദ്ധീന്‍ അഹ്സനി തങ്ങള്‍ ഫലപ്രഖ്യാപനം നടത്തി.

കേരള മുസ്ലിം ജമാഅത് സെക്രട്ടറി എ എ മുഹമ്മദ്, എസ് വൈ എസ് ജില്ല പ്രസിഡന്റ് അബ്ദുല്‍ റസാഖ് ബുസ്താനി, എസ് വൈ എസ് ജില്ല ജനറല്‍ സെക്രട്ടറി ഷമീര്‍ എറിയാട്, എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ റഊഫ് മിസ്ബാഹി എന്നിവര്‍ സംബന്ധിച്ചു. എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ശനീബ് മുല്ലക്കര സ്വഗതവും സ്വാദിക്കലി ഫാളിലി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!