

ദോഹ: ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്ത്യ കപ്പ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ സില്‍വര്‍ സ്‌പോണ്‍സറായി ഒമാന്‍ ആസ്ഥാനമായ ചാമ്പ്-ലൂ സെന്‍ ലൂബ്രിക്കന്റ്‌സ്. ചാമ്പ്- ലൂ സെന്‍ ലൂബ്രിക്കന്റ്‌സ് ഉത്പന്നങ്ങളുടെ ഖത്തറിലെ ഔദ്യോഗിക വിതരണക്കാരായ അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗിന്റെ ഇ-കൊമേഴ്സ് മാനേജര്‍ നമീര്‍ മുഹമ്മദ് ഈസ സ്പോണ്‍സര്‍ഷിപ്പ് രേഖ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസിന് കൈമാറി.

ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെയും ഐ എസ് സി കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ക്യാപ്റ്റന്‍ അറ്റ്ല മോഹന്‍, ഐ എസ് സി അഡ്വവൈസറി കൗണ്‍സില്‍ ചെയര്‍മാന്‍ കെ മുഹമ്മദ് ഈസ, ഷെജി വലിയകത്ത്, ശ്രീനിവാസ്, കെ വി ബോബന്‍, സിപ്പിജോസ്, നിഷ അഗര്‍ വാള്‍തുടങ്ങിയവര്‍ പങ്കെടുത്തു.
