
ഏതന്‍സ്: യൂറോപ്പ്- ഗള്‍ഫ് ജിയോപൊളിറ്റിക്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് അലൈന്‍സ് ഉച്ചകോടിക്കിടെ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി.

ഗ്രീസിലെ ഏതന്‍സില്‍ ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.

പ്രദേശത്തെ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയില്‍ വിലയിരുത്തി. പ്രത്യേകിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ സാഹചര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും മേഖലയില്‍ സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള സംഘര്‍ഷശമന ശ്രമങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങള്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും സംഭാഷണത്തിലൂടെയും പരിഹരിക്കുന്നതിനായി തുടരുന്ന മധ്യസ്ഥശ്രമങ്ങള്‍ക്ക് എല്ലാ കക്ഷികളും അനുകൂലമായി പ്രതികരിക്കേണ്ടതുണ്ടെന്ന് ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് പുതിയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്ന സ്ഥിരതയാര്‍ന്ന ധാരണയിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

