കീരിക്കാടന്‍ ജോസ് അന്തരിച്ചു

Web Desk
1 Min Read

കൊച്ചി: കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന കൊടുംവില്ലനെ അവതരിപ്പിച്ച നടന്‍ മോഹന്‍ രാജ് അന്തരിച്ചു. കഠിനം കുളത്തെ വീട്ടിലായിരുന്നു അന്ത്യം. സിനിമാ-സീരിയല്‍ താരവും നിര്‍മാതാവുമായ ദിനേശ് പണിക്കരാണ് മോഹന്‍രാജിന്റെ വിയോഗ വാര്‍ത്ത സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്.
കിരീടത്തിലെ കഥാപാത്രത്തിന്റെ പേര് പിന്നീട് മോഹന്‍ രാജിന്റെ പേരിന് പകരമായി മാറുകയായിരുന്നു. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

city exchange

കെ മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍രാജ് മലയാള സിനിമയിലേക്ക് എത്തിയത്. കിരീടത്തിലെ കീരിക്കാടന്‍ ജോസ് മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് വ്യത്യസ്തത നല്‍കിയ കഥാപാത്രമായിരുന്നു.

കിരീടത്തിന് പുറമെ ചെങ്കോല്‍, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് കിരീടത്തില്‍ അഭിനയിച്ചത്. ചിത്രം വന്‍ ഹിറ്റായതോടെ മോഹന്‍രാജ് മലയാളത്തിലെ വില്ലന്മാരില്‍ പ്രധാനിയായി. കഴുമലൈ കള്ളന്‍, ആണ്‍കളെ നമ്പാതെ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

- Advertisement -
Ad image

മോഹന്‍ രാജ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി 104 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ, മലയാളത്തില്‍ മൂന്ന് സീരിയലുകളിലും അഭിനയിച്ചു.

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു മോഹന്‍രാജ്. മോഹന്‍ രാജ് ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം.

ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. ഭാര്യ ഉഷ. മക്കള്‍: ജെയ്ഷ്മ, കാവ്യ.

Share This Article
Leave a Comment
error: Content is protected !!