മൂന്നാമത് ഏഷ്യ കോ-ഓപ്പറേഷന്‍ ഡയലോഗ് ഉച്ചകോടിയില്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി പങ്കെടുത്തു

Web Desk
1 Min Read

ദോഹ: മൂന്നാമത് ഏഷ്യാ സഹകരണ ഡയലോഗ് (എ സി ഡി) ഉച്ചകോടിയിലും രണ്ടാം എ സി ഡി ബിസിനസ് ഫോറത്തിലും ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് പങ്കെടുത്തു.

city exchange

സന്ദര്‍ശന വേളയില്‍ ഖത്തറിന്റെ വിദേശകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി, എ സി ഡി സെക്രട്ടറി ജനറല്‍ അംബാസഡര്‍ നാസര്‍ താമര്‍ അല്‍ മുറൈഖി എന്നിവരുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യന്‍ സമൂഹവുമായും കീര്‍ത്തി വര്‍ധന്‍ സിംഗ് സംവദിച്ചു.

എ സി ഡി ഉച്ചകോടിയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രാദേശിക സഹകരണവും സംഭാഷണവും പ്രോത്സാഹിപ്പിക്കുന്നതിന് എ സി ഡി ഫോറത്തെ മന്ത്രി അഭിനന്ദിക്കുകയും അതിന്റെ ആറ് തൂണുകള്‍ക്ക് കീഴിലുള്ള സംരംഭങ്ങള്‍ക്കും വര്‍ക്ക് പ്രോഗ്രാമുകള്‍ക്കും ഇന്ത്യയുടെ പൂര്‍ണ പിന്തുണയും സഹകരണവും ആവര്‍ത്തിക്കുകയും ചെയ്തു. രാഷ്ട്രങ്ങള്‍ക്കിടയില്‍ പാലങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ കായിക വിനോദങ്ങള്‍ അദ്വിതീയമായ പങ്ക് വഹിക്കുന്നതിനാല്‍ ഉച്ചകോടിക്കായി ‘സ്‌പോര്‍ട്‌സ് ഡിപ്ലോമസി’ എന്ന വിഷയം തിരഞ്ഞെടുത്തതിനെ അദ്ദേഹം അഭിനന്ദിച്ചു.

ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, വിദ്യാഭ്യാസം, നൈപുണ്യ വികസനം, പുനരുപയോഗ ഊര്‍ജം, എസ് ഡി ജികള്‍ എന്നിങ്ങനെ എ സി ഡിയുടെ അജണ്ടയില്‍ ഇന്ത്യയുടെ കാഴ്ചപ്പാടുകളും വിജയങ്ങളും പങ്കിട്ടു. പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതി വഷളായതില്‍ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുകയും സംയമനം പാലിക്കാനും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആഹ്വാനം ചെയ്തു.

- Advertisement -
Ad image

എ സി ഡി ബിസിനസ് ഫോറത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും വിദേശ നിക്ഷേപത്തിനുള്ള ആകര്‍ഷണവും മന്ത്രി എടുത്തുകാട്ടി. എ സി ഡി രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാര- വാണിജ്യ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു.

Share This Article
Leave a Comment
error: Content is protected !!