ഷഫല്ലാഹ് സെന്റര്‍ ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു

Web Desk
1 Min Read

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ഷഫല്ലാഹ് സെന്റര്‍ ഫോര്‍ പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റിയിലെ അംഗങ്ങളുടെ 2024 ബാച്ച് ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.
ബിരുദധാരികളുടെ രക്ഷിതാക്കളെ കൂടാതെ നിരവധി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

city exchange

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ഷഫാല സെന്ററില്‍ നിന്ന് ബിരുദം നേടിയ 43 പേരെ ആദരിക്കുകയും അവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു.

21 വയസ്സിന് മുകളില്‍ പ്രായമില്ലാത്ത മാനസിക വൈകല്യമുള്ളവര്‍ക്കും ഓട്ടിസം ബാധിച്ചവര്‍ക്കും മാതൃകാപരമായ സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെ 1999-ല്‍ ശൈഖ മോസ ബിന്‍ത് നാസര്‍ സ്ഥാപിച്ചതാണ് വികലാംഗര്‍ക്കായുള്ള ഷഫല്ലാ സെന്റര്‍.

Share This Article
Leave a Comment
error: Content is protected !!