

ആലുവ: രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ പദയാത്രയുടെ വിജയത്തിനായി ഐ എന്‍ ടി യു സി ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ നടത്തി.

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത സാമൂഹിക അസന്തുലിതാവസ്ഥ വര്‍ധിച്ചുവരുന്നുവെന്നും രാജ്യത്ത് ജനങ്ങളെ മതത്തിനെയും ജാതിയുടെയും പേരില്‍ മോദി സര്‍ക്കാര്‍ ഭിന്നിപ്പിച്ചു, അതിരൂക്ഷമായ വിലക്കയറ്റവും രൂക്ഷമായ തൊഴിലില്ലായ്മയും ആണ് ഇന്ന് രാജ്യം നേരിടുന്നത്, ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് രാഹുല്‍ഗാന്ധി നയിക്കുന്ന ജോഡോ യാത്രയില്‍ ഐ എന്‍ ടി യു സി തൊഴിലാളികള്‍ രംഗത്തിറങ്ങി ജോഡോ യാത്ര വന്‍ വിജയമാക്കാന്‍ ശ്രമിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.

പ്രസിഡന്റ് മുഹമ്മദ് സഹീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പുതിയ മണ്ഡലം പ്രസിഡന്റുമാര്‍ക്കും നിയോജകമണ്ഡലം ഭാരവാഹികള്‍ക്കും ജില്ലാ പ്രസിഡണ്ട് കെ കെ ഇബ്രാഹിം കുട്ടി നിയമന ഉത്തരവ് നല്‍കി. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോപ്പില്‍ അബു, ഡി സി സി ഭാരവാഹികളായ ബാബു പുത്തനങ്ങാടി, അഡ്വ. പി എന്‍ ഉണ്ണികൃഷ്ണന്‍, ലത്തിഫ് പുഴിത്തറ, ആനന്ദ് ജോര്‍ജ്, എം ഐ ദേവസി കുട്ടി, ആര്‍ രഹന്‍രാജ്, ഫാസില്‍ ഹുസൈന്‍, വില്‍ഫ്രഡ്, കെ എം കുഞ്ഞുമോന്‍, ആഷിക് എടത്തല, പോളി ഫ്രാന്‍സിസ്, എം എം ശിഹാബുദ്ദീന്‍, നാസീം കാലടി തുടങ്ങിയവര്‍ സംസാരിച്ചു.

