
ദുബൈ: നവംബര്‍ 19ന് നടക്കുന്ന ദുബൈ റണില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ തുടങ്ങി. ഇത്തവണ എക്‌സ്‌പോ 2020 യുമായി ബന്ധപ്പെടുത്തിയാണ് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ദുബൈ റണ്‍ നടത്തുന്നത്.


3, 5, 10 കിലോമീറ്ററാണ് ഓട്ടം. നവംബര്‍ 11 വരെ അപേക്ഷിക്കാം. premieronline.com എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
പുറമെ എ.ഐ.എസ് അത്‌ലറ്റിക്‌സിന്റെ സഹകരണത്തോടെ ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രാവിലെയും വൈകുന്നേരവും സൗജന്യ പരിശീലനം നല്‍കുന്നുണ്ട്. premieronline.com വെബ്‌സൈറ്റിലെ എക്‌സ്‌പോ റണ്ണിങ്ങ് ക്ലബില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇതിന്റെ ഭാഗമാകാം. എക്‌സ്‌പോ പാര്‍ക്കിലാണ് പരിശീലനം. ഒക്‌ടോബര്‍ മൂന്ന് മുതല്‍ ആറ് വരെ, 10-13, 17-20, 24-27 ദിവസങ്ങളിലാണ് പരിശീലനം. ദീര്‍ഘദൂര കോച്ചുമാരുടെ പരിശീലനവും ലഭിക്കും. ഫിഡെ വേള്‍ഡ് ചെസ് ചാമ്പ്യനെ തീരുമാനിക്കുന്ന ഫൈനല്‍ റൗണ്ടും എക്‌സ്‌പോ വേദിയിലാണ് നടക്കുക. മാഗ്‌നസ് കാള്‍സനും ഇയാന്‍ നെപോനിയാച്ചിയുമാണ് ഏറ്റുമുട്ടുന്നത്. 30ഓളം കായിക പരിപാടികളാണ് എക്‌സ്‌പോ കാലയളവില്‍ ദുബൈ പദ്ധതിയിട്ടിരിക്കുന്നത്.

ദുബൈ റണ്‍
മൂന്ന് കിലോമീറ്റര്‍: 08- 13 വയസ്, 09- 12, 13- 18, 19 വയസിന് മുകളില്‍
അഞ്ച് കിലോമീറ്റര്‍: അണ്ടര്‍ 13, 13- 15, 16- 18, 19- 29, 30-39, 40-49, 50-59, 60 വയസിന് മുകളില്‍
പത്ത് കിലോമീറ്റര്‍: അണ്ടര്‍ 19, 19-29, 30-39, 40-49, 50-59, 60 വയസിന് മകളില്‍

