കൂത്തുപറമ്പ് വെടിവെയ്പില്‍ പരിക്കേറ്റ് കിടപ്പിലായ പുഷ്പന്‍ അന്തരിച്ചു

Web Desk
1 Min Read

കൂത്തുപറമ്പ്: കൂത്തുപറമ്പ് വെടിവെയ്പില്‍ പരിക്കേറ്റ പുഷ്പന്‍ (54) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

city exchange

മൂന്ന് പതിറ്റാണ്ട് നീണ്ട കിടപ്പു ജീവിതത്തിനൊടുവിലാണ് തലശ്ശേരി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ മരണത്തിന് കീഴടങ്ങിയത്. ആഗസ്റ്റ് രണ്ടിന് വൈകിട്ട് അതീവ ഗുരുതരാവസ്ഥയില്‍ പുഷ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

1994 നവംബര്‍ 25ന് നടന്ന കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേറ്റത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് നേരെ ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധമാണ് വെടിവെയ്പില്‍ കലാശിച്ചത്.

സി പി എമ്മില്‍ നിന്നും പുറത്താക്കിയ എം വി രാഘവന്‍ സഹകരണ മന്ത്രിയായി കൂത്തുപറമ്പില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സി പി എമ്മിന്റെ ഉപരോധത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സമരമുണ്ടായത്.

- Advertisement -
Ad image

കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഈ വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

Share This Article
Leave a Comment
error: Content is protected !!