

അമ്മാന്‍: ഖത്തര്‍ എയര്‍ ബ്രിഡ്ജിന്റെ ഭാഗമായി ഖത്തര്‍ വികസന ഫണ്ട് നല്‍കുന്ന ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളും പാര്‍പ്പിട സാമഗ്രികളും വഹിച്ചു ഖത്തര്‍ സായുധ സേനയുടെ വിമാനം ജോര്‍ദാനിലെ മാര്‍ക്ക സൈനിക വിമാനത്താവളത്തില്‍ എത്തി.

സിറിയന്‍ ജനതയ്ക്ക് സഹായവുമായാണ് ഖത്തര്‍ വിമാനം ജോര്‍ദാനിലെത്തിയത്.

ജോര്‍ദാനിലെ ഖത്തര്‍ സ്റ്റേറ്റ് അംബാസഡര്‍ ശൈഖ് സൗദ് ബിന്‍ നാസര്‍ ബിന്‍ ജാസിം അല്‍താനി് സഹായം സ്വീകരിച്ചു.
സിറിയയോടുള്ള ഖത്തറിന്റെ പിന്തുണാ നിലപാടിന്റെയും സഹോദര സിറിയന്‍ ജനതയ്ക്കുള്ള തുടര്‍ച്ചയായ പിന്തുണയുടെയും ചട്ടക്കൂടിനുള്ളിലാണ് ഈ സഹായം.

