

മാനന്തവാടി: വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതു പേര്‍ മരിച്ചു. പരുക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരം.

തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. തേയിലത്തോട്ടത്തില്‍ പണി കഴിഞ്ഞ് വരുന്ന തൊഴിലാളികളായിരുന്നു ജീപ്പിലുണ്ടായിരുന്നത്. പരുക്കേറ്റവരെ മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒന്‍പതുപേരും അപകട സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. മക്കിമലയില്‍ തേയില നുള്ളി തിരിക്കുകയായിരുന്ന മക്കിമല ആറാം നമ്പറില്‍ താമസിക്കുന്ന റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്.
