

കോഴിക്കോട്: കുറ്റിച്ചിറയില്‍ പ്രവര്‍ത്തിച്ചു വരുന്ന സുലൈമാന്‍ സേട്ട് സെന്റര്‍ സിറ്റി ചാപ്റ്ററിന്റെ റമദാന് റിലീഫിന്റെ ഔപചാരിക ഉദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന് എം എല്‍ എ നിര്‍വഹിച്ചു. തീരദേശമേഖലയിലെ 200 കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണം അദ്ദേഹം നിര്‍വ്വഹിച്ചു. സെന്റര്‍ കണ്‍വീനര്‍ ടി നൗഷാദ് വിതരണത്തിനുള്ള കിറ്റുകള്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ ട്രസ്റ്റ് സ്റ്റേറ്റ് ചെയര്മാന് അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
സെന്ററിന്റെ ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായി ഖാസി ഫൗണ്ടേഷന് കുഞ്ഞാലീസ് ഹാര്‍ട്ട് കെയര്‍ സെന്ററിന്റെയും കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയുടെയും സഹകരണത്തോടെ നല്കിയ മെഡിക്കല്‍ ആംബുലന്‍സ് ഫൗണ്ടേഷന് ചെയര്മാന് എം വി മുഹമ്മദലിയും ഡോ കെ കുഞ്ഞാലിയും ചേര്‍ന്ന് സിറ്റി ചാപ്റ്റര്‍ ചെയര്മാന് കെ പി സലീമിന് ്കൈമാറി.

കൂടാതെ സെന്ററിന് ഒരു അഭ്യുദയകാംക്ഷി നല്കിയ സ്കൂട്ടര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ മൊയ്തീന് കോയയില്‍ നിന്ന് സെന്റര്‍ വൈസ് ചെയര്മാന് പാലക്കണ്ടി ബാബു ഏറ്റുവാങ്ങി.
കാസിം ഇരിക്കൂര്‍, പി കെ അബ്ദുല്ലക്കോയ, ഒ പി അബ്ദുറഹിമാന്, പി ടി ആസാദ്, പി മമ്മത് കോയ, ആര് ജയന്ത് കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
സിറ്റി എക്സിക്യൂട്ടീവ് ട്രസ്റ്റി എം വി റംസി ഇസ്മായില്‍ സ്വാഗതവും കണ്‍വീനര്‍ വി പി ശംസീര്‍ നന്ദിയും പറഞ്ഞു.

