തികഞ്ഞ പോരാളിയായിരുന്നു ഇന്നസെന്റെന്ന് ബെന്നി ബെഹനാന്‍ എം പി

Web Desk
1 Min Read

ചാലക്കുടി: ഇന്നസെന്റ് ജീവിതത്തില്‍ ഒരു തികഞ്ഞ പോരാളിയായിരുന്നുവെന്ന് ബെന്നി ബെഹനാന്‍ എം പി ഓര്‍ത്തു. കുട്ടിക്കാലം തൊട്ടെ അനുഭവങ്ങളോട് പടവെട്ടിയാണ് അദ്ദേഹം വളര്‍ന്നത്. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു വന്ന ആളായതുകൊണ്ട് നമ്മെ ഒരുപാട് ചിരിപ്പിക്കാന്‍ അദ്ദേഹത്തിനായത്. ഇന്നസെന്റിലെ പോരാളിയെ തനിക്ക് പല നിലകളില്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

city exchange

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ പരസ്പരം മത്സരിച്ചു. മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ലാതിരുന്നിട്ടു കൂടി ഇന്നസെന്റ് പ്രവര്‍ത്തനത്തില്‍ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്ത് തോന്നിപ്പിച്ചു. തോല്‍ക്കാന്‍ കൂട്ടാക്കാത്ത ഒരാളെയാണ് അദ്ദേഹത്തില്‍ കാണാനായത്. അര്‍ബുദ രോഗത്തോടുള്ള അദ്ദേഹത്തിന്റെ പോരാട്ടവും ജയം നേടലും അനേകം പേര്‍ക്ക് പ്രചോദനമേകിയിട്ടുണ്ട്. തളരാന്‍ നമുക്ക് മനസ്സില്ലെങ്കില്‍ ആര്‍ക്കും നമ്മെ തളര്‍ത്താന്‍ ആകില്ലെന്ന് പഠിപ്പിച്ച ജീവിത പാഠമാണ് ഇന്നസെന്റിന്റേതെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ബെന്നി ബഹനാന്‍ എം പി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!