അങ്കമാലി- ശബരി റെയില്‍ പദ്ധതി പൂര്‍ത്തീകരിക്കണം: ബെന്നി ബഹനാന്‍ എം പി

Web Desk
1 Min Read

ആലുവ: കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ആലുവയില്‍ എത്തിയ കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് അങ്കമാലി- ശബരി റെയില്‍ പാത പദ്ധതി യാഥാര്‍ഥ്യമാക്കണമെന്നും ഈ പദ്ധതി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് വളരെ സഹായകരമാണെന്നും റയില്‍വേ സൗകര്യം ഇല്ലാത്ത ഇടുക്കി ജില്ല ഉള്‍പ്പെടെയുള്ള മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഏറ്റവും അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി ബെന്നി ബെഹനാന്‍ എം പി നവേദനം നല്‍കി.

city exchange

ആലുവ റയില്‍വേ സ്റ്റേഷന്‍ അമൃത് സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്ത വിഷയവും ആലുവ റെയില്‍വേ സ്റ്റേഷനില്‍ പടിഞ്ഞാറന്‍ കവാടം ഉള്‍പ്പെടെയുള്ള സമഗ്രവികസന പദ്ധതികള്‍ നടപ്പാക്കുന്നതിനും കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിയ നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കണമെന്നും അങ്കമാലി റയില്‍വേ സ്റ്റേഷനില്‍ ഫ്‌ളൈ ഓവര്‍ അനുവദിക്കുന്നതിനും ദീര്‍ഘദൂര ട്രയിനുകള്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്കള്‍ക്ക് ആലുവ, അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബെന്നി ബഹനാന്‍ എം പി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിവേദനം പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രറയില്‍വേ മന്ത്രി എം പിയ്ക്ക് ഉറപ്പ് നല്‍കി.

അന്‍വര്‍ സാദത്ത് എം എല്‍ എ, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ ഷൈജി ജോളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തുറ തുടങ്ങിയവര്‍ എം പിയോടൊപ്പം ആലുവ റയില്‍വേ സ്റ്റേഷനില്‍ റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ സ്വീകരിച്ചു.

സതേണ്‍ റയില്‍വേയുടെ ജനറല്‍ മാനേജര്‍, തിരുവനന്തപുരം ഡിവിഷനന്‍ മാനേജര്‍
തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!