Connect with us

Community

ഒറ്റപ്പുസ്തകം; മൂന്നുഭാഷ: ഖത്തര്‍ മലയാളിക്കിത് അപൂര്‍വ്വ നേട്ടം

Published

on


ദോഹ: മലയാളത്തില്‍ പറയുമ്പോള്‍ വിജയമന്ത്രങ്ങള്‍, ഇംഗ്ലീഷിലാണെങ്കില്‍ സക്‌സസ് മന്ത്രാസ്, അറബിയിലേക്ക് വന്നാല്‍ ത അ് വീദാത്തുന്നജാഹ്- മൂന്നു ഭാഷകളിലാണെങ്കിലും വിജയിക്കാനുള്ള മന്ത്രങ്ങളാണ് ഇവയെല്ലാം- എഴുതിയിരിക്കുന്നത് ഒരേ വ്യക്തി. അപൂര്‍വ്വമായൊരു നേട്ടമാണ് ഖത്തറിലെ മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര സ്വന്തമാക്കുന്നത്.

ഇംഗ്ലീഷ് പുസ്തകം സക്സസ് മന്ത്രാസ് ജൂലൈയിലാണ് പുറത്തിറങ്ങിയത്. ത അ് വീദാത്തുന്നജാഹും വിജയമന്ത്രങ്ങളുടെ ഏഴാം ഭാഗവും അടുത്ത ആഴ്ച പുറത്തിറങ്ങും. പുസ്തകങ്ങളുടെ ഔപചാരികമായ പ്രകാശനം നവംബര്‍ 6 മുതല്‍ 17 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ അരങ്ങേറുന്ന നാല്‍പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ നടക്കും.

ഖത്തറിലും ഇന്ത്യയിലും പ്രകാശന ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി ബുക്സാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.


error: Content is protected !!