

തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ഡോ. എം സത്യനെ സര്‍ക്കാര്‍ നിയമിച്ചു. തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളെജിലെ മലയാളം വിഭാഗം മുന്‍ അസോസിയേറ്റ് പ്രൊഫസറാണ് ഡോ. എം സത്യന്‍.

കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, പി ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ഫാക്കല്‍ട്ടി അംഗം, സ്റ്റിയറിംഗ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷം വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനായിരുന്നു. സര്‍ക്കാര്‍ കോളെജ് അധ്യാപകരുടെ സംഘടനയായ എ കെ ജി സി ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. പു ക സ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗമാണ്. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയാണ്.

ഭാര്യ: രജിത. മകള്‍: ആവണി മല്‍ഹാര്‍ (ജനഗണമന, ദേരാ ഡയറീസ് ഉള്‍പ്പെടെയുള്ള സിനിമയില്‍ ഗാനം ആലപിച്ച പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക). ഡോ. മ്യൂസ് മേരി ജോര്‍ജാണ് നിലവില്‍ ഡയറക്ടറുടെ ചുമതല വഹിക്കുന്നത്.
സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരളത്തിലെ വൈജ്ഞാനിക പുസ്തക പ്രസിദ്ധീകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1968ലാണ് സ്ഥാപിതമായത്. ശാസ്ത്രം, സാങ്കേതികശാസ്ത്രം, മാനവിക വിഷയങ്ങള്‍, ഭാഷ, സാഹിത്യം എന്നീ മേഖലകളിലായി 5000ലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും പൊതുവായനയ്ക്കും വേണ്ടി മികച്ച പുസ്തകങ്ങള്‍ തയ്യാറാക്കിക്കൊണ്ട് കേരളത്തിലെ അക്കാദമിക- ബൗദ്ധിക മേഖലകളിലെ സജീവ സാന്നിധ്യമാണ്.
എല്ലാ വിഷയങ്ങളിലെയും ക്ലാസിക് കൃതികളുടെ വിവര്‍ത്തനവും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍വഹിച്ചിട്ടുണ്ട്. ആധുനിക വിജ്ഞാനപ്രചാരണത്തിനുള്ള ഫലപ്രദമായ മാധ്യമമായി മലയാളഭാഷയെ വികസിപ്പിക്കുക, വ്യത്യസ്ത ഭാരതീയ ഭാഷകള്‍ക്കിടയില്‍ പ്രയോജനപ്രദമായ സമ്പര്‍ക്കം പുഷ്ടിപ്പെടുത്തുക, സാമൂഹികവും വൈകാരികവുമായ ഉദ്ഗ്രഥനം ഉളവാക്കുന്നതിനുള്ള ഉപാധിയായി പ്രാദേശിക ഭാഷ അഭിവൃദ്ധിപ്പെടുത്തുന്നതിനു സഹായിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

