തലശ്ശേരി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ പി മഹമൂദ് നിര്യാതനായി

Web Desk
2 Min Read

തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജന സെക്രട്ടറിയും റിട്ടയേര്‍ഡ് സെയില്‍സ് ടാക്‌സ് ഓഫീസറുമായ ചേറ്റംകുന്ന് ജസീലാസില്‍ എ പി മഹമൂദ് (75) അന്തരിച്ചു. ദാറുസ്സലാം യതീംഖാന വൈസ് പ്രസിഡന്റ്, സംയുക്ത മുസ്‌ലിം ജമാഅത്ത് സെക്രട്ടറി, സി ഡി എം ഇ എ വൈസ് ചെയര്‍മാന്‍, തലശ്ശേരി സി എച്ച് സെന്റര്‍ എക്‌സിക്യൂട്ടീവ് അംഗം, ചേറ്റംകുന്ന് മസ്ജിദുല്‍ ഹിലാല്‍ കമ്മിറ്റി പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

city exchange

തലശ്ശേരിയിലെ സാമൂഹ്യ ജീവകാരുണ്യ സേവന രംഗത്ത് അര നൂറ്റാണ്ടുകാലത്തെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. തലശ്ശേരി നഗരസഭാ അംഗം, സംസ്ഥാന മുസ്‌ലിം ലീഗ് കൗണ്‍സില്‍ അംഗം, മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ എം എസ് എഫ് സെക്രട്ടറി, ഗസറ്റഡ് ഓഫീസര്‍ അസോസിയേഷന്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. തളിപ്പറമ്പ സര്‍ സയ്യിദ് കോളേജില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹപാഠിയായിരുന്നു.

ഭാര്യ: ഹസീന കെ പി. മക്കള്‍: ജസീല, ജസീം മഹമൂദ് (അബുദാബി), ജംഷീര്‍ മഹമൂദ് (മുസ്‌ലിം യൂത്ത് ലീഗ് തലശ്ശേരി മുന്‍സിപ്പല്‍ പ്രസിഡന്റ്), ജഫ്‌സീന. മരുമക്കള്‍: സാക്കിര്‍ പിലാക്കണ്ടി, റയീസ് നുച്ചിലകത്ത്, വാഹീദ, ഹിഷ്‌റത് പര്‍വീന്‍. പിതാവ്: പരേതനായ കൊല്ലടത്ത് അബു. മാതാവ്: എ പി ബീബി. ഖബJടക്കം ഉച്ചക്ക് ഒരു മണിക്ക് സ്റ്റേഡിയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

- Advertisement -
Ad image

എ പി മഹ്മൂദിന്റെ നിര്യാണത്തില്‍ സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, അബ്ദുല്‍ റഹിമാന്‍ കല്ലായി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ കരീം ചേലേരി, തലശ്ശേരി സി എച്ച് സെന്റര്‍ ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍, അഡ്വ. കെ എ ലത്തീഫ്, വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി വി സൈനുദ്ധീന്‍ അനുശോചിച്ചു. തലശ്ശേരി നിയോജകമണ്ഡലം മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, ദുബൈ കെ എം സി സി, എസ് ടി യു കമ്മിറ്റികള്‍ അനുശോചനം രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!