

ദോഹ: സെര്‍ബിയയെ പരാജയപ്പെടുത്തിയ സ്വിറ്റ്‌സര്‍ലാന്റ് പ്രീ ക്വാര്‍ട്ടറിലെത്തി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സ്വിറ്റ്‌സര്‍ലാന്റിന്റെ വിജയം. മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാമ് സ്വിറ്റ്‌സര്‍ലാന്റ് പ്രീക്വാര്‍ട്ടറിലെത്തിയത്.

സ്വിറ്റ്‌സര്‍ലന്റിന് 20-ാം മിനുട്ടില്‍ ഷാക്കിരിയും 44-ാം മിനുട്ടില്‍ എംബോളോ രണ്ടാം ഗോളും 48-ാം മിനുട്ടില്‍ റെമോ ഫ്ര്യൂളറും ഗോളുകള്‍ നേടി.

സെര്‍ബിയക്കു വേണ്ടി 26-ാം മിനുട്ടില്‍ സ്‌ട്രൈക്കര്‍ മിട്രോവിച്ചും മുപ്പതാം മിനുട്ടില്‍ ഡൂസാന്‍ വ്‌ളാഹോവിച്ചുമാണ് ഗോളുകള്‍ നേടിയത്.

