

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022നോട് അനുബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അത്യാവശ്യഘട്ട ഉപയോഗത്തിന് രക്തമൊരുക്കി ഏബ്ള്‍ ഇന്റര്‍നാഷണല്‍ കമ്പനി ജീവനക്കാരുടെ കൂട്ടായ്മയായ എറോസിന്റെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ സഹകരണത്തോടെ അല്‍ഖോര്‍, ലുസൈല്‍, ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നീ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ തൊഴിലാളികളും ജീവനക്കാരും ഉള്‍പ്പെടെ നുറ് കണക്കിന് ആളുകള്‍ പങ്കാളികളായി.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏബ്ള്‍ വാട്ടര്‍ ഫാക്ടറിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം മുന്‍ എം എല്‍ എയും കെ പി സി സി വൈസ് പ്രസിഡണ്ടുമായ വി ടി ബല്‍റാം നിര്‍വ്വഹിച്ചു. ജോലിത്തിരക്കിനും ഫുട്‌ബോള്‍ ലഹരിക്കുമിടയില്‍ ഇത്തരത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ച എറോസിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണെന്നും ഇതിന് നേതൃത്വം നല്‍കിയ സംഘാടകരെയും മാനേജ്‌മെന്റിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. എറോസ് ചെയര്‍മാന്‍ അന്‍സാര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

വെല്ലുവിളികളെ അതിജയിച്ച് സാമൂഹ്യപ്രവര്‍ത്തനം രംഗത്ത് തുടരുന്ന ഭിന്നശേഷിക്കാരനായ അസിം വെളിമണ്ണയെയും ഖത്തറില്‍ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അബ്ബാസ് മുക്കത്തെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. അസീം വെളിമണ്ണക്ക് റാഷിദ് പുറായിലും അബ്ബാസ് മുക്കത്തിന് അസീസ് പുറായിലും മൊമെന്റോ നല്‍കി. ചടങ്ങില്‍ അല്‍ ഏബ്ള്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് അശ്കര്‍, ബഷീര്‍ തുവാരിക്കല്‍, മുജീബ് ടി ടി, ഫൈസല്‍ ഇ കെ എന്നിവര്‍ സംസാരിച്ചു. എറോസ് ജനറല്‍ കണ്‍വീനര്‍ മുഹതാജ് താമരശ്ശേരി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അഹ്മദ് മൂല നന്ദിയും പറഞ്ഞു.
രക്തദാന ക്യാമ്പിന് ബീരാന്‍ കുട്ടി സി കെ, നാസര്‍ അള്ളിപ്പാറ, ജാസിം മുഹമ്മദ്, മുഹമ്മദ് നബി ഖാന്‍, ശിഹാബ് മുക്കം, നവാബ് വാഴക്കാട്, നാരായണന്‍ പ്രജുലി, സല്‍മാന്‍ പുറായില്‍ എന്നിവര്‍ നേതൃത്വം നല്കി.

