
പ്രമുഖ വ്യവസായിയും സെന്‍ട്രല്‍ പ്രൊജക്ട്‌സ് എന്‍ജിനിയറിംഗ് സര്‍വീസസ് ആന്റ് ട്രേഡിംഗ് കമ്പനി സെപ്രോടെകിന്റെ സി ഇ ഒയും ജനറല്‍ മാനേജരുമാണ് ജോസ് ഫിലിപ്പ്. ഖത്തര്‍ ലോകകപ്പിന്റെ എല്ലാ മത്സരങ്ങളുടേയും ഒന്നിലേറെ ടിക്കറ്റുകള്‍ സ്വന്തമാക്കിയ വ്യക്തിയാണ് ഇദ്ദേഹം.

അറുപതിനായിരം റിയാലിന് ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ വാങ്ങിയ അദ്ദേഹം തനിക്ക് കാണാനല്ല ഇത്രയും ടിക്കറ്റുകള്‍ സ്വന്തമാക്കിയത്. തന്റെ ജീവനക്കാര്‍, ബന്ധുക്കള്‍, നാട്ടില്‍ നിന്നെത്തുന്ന സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേര്‍ക്ക് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 നേരില്‍ കാണാന്‍ വഴിയൊരുക്കിയ വലിയ മനസ്സിന്റെ ഉടമയാണ് അദ്ദേഹം. കളി കാണാനെത്തുന്ന നാട്ടിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും താമസിക്കാന്‍ തന്റെ വീട്ടിലും ഗസ്റ്റ് ഹൗസിലുമൊക്കെയായി സൗകര്യമൊരുക്കിയ അദ്ദേഹം എല്ലാ ദിവസവും ഏതെങ്കിലുമൊരു കളി കാണാന്‍ സ്‌റ്റേഡിയത്തിലുണ്ടാകും.

കൊല്‍ക്കത്തയില്‍ പഠനം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഖത്തറിലെത്തിയത്. ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളില്‍ അദ്ദേഹം ഭാഗമായിരുന്നു.
ജോസ് ഫിലിപ്പ് സംസാരിക്കുന്നു.

