
ദോഹ: ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് നസീം മെഡിക്കല്‍ സെന്റര്‍ അല്‍ഖോര്‍ നവംബര്‍ 14ന് സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ ഏഴു മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാംപ്.

രക്തദാന ക്യാംപിനോടൊപ്പം എന്‍ഡോക്രൈനോളജിസ്റ്റ്, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ ഫിസിഷ്യന്‍, ലാബ് പരിശോധന എന്നിവ ലഭ്യമാകും. താത്പര്യമുള്ളവര്‍ക്ക് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
