

കൊച്ചി: വിപിഎസ് ലേക്ഷോറില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കരള്‍മാറ്റ ഐസിയു ആരംഭിച്ചു. നിലവിലുള്ള ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയു കൂടാതെയാണിത്.

ഡോക്ടേഴ്‌സ് ദിനത്തില്‍ തന്നെ ലോകോത്തര സൗകര്യമുള്ള തീവ്രപരിചരണ വിഭാഗം തുറക്കാനായത് അഭിമാനമായി കരുതുന്നുവെന്ന് മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അറിയിച്ചു.

എല്ലാ മുറികളില്‍ നിന്നും കൊച്ചി കായലിന്റെ കാഴ്ച ദൃശ്യമാകുന്ന രീതിയിലാണ് പുതിയ ഐസിയു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

