

ഉംസലാല്‍ അലി: വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇവാല്യുവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഖത്തര്‍ നാഷണല്‍ സ്‌കൂള്‍ അക്രഡിറ്റേഷന്‍ ലഭിച്ചതായി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വിദ്യാഭ്യാസ നിലവാരത്തിന്റേയും ഗുണനിലവാരത്തോടുള്ള പ്രതിബദ്ധതയുടേയും തെളിവാണ് അക്രഡിറ്റേഷനെന്ന് അധികൃതര്‍ പറഞ്ഞു. വിദ്യാഭ്യാസ നേതൃത്വം, വിദ്യാഭ്യാസ പ്രകടനവും പഠന പരിസ്ഥിതിയും, പഠിതാക്കളുടെ വികസനവും ക്ഷേമവും, റിസോഴ്‌സ് മാനേജ്‌മെന്റ് തുടങ്ങിയവ വിലയിരുത്തിയാണ് അക്രഡിറ്റേഷന്‍ നല്‍കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ പ്രൈവറ്റ് സ്‌കൂള്‍സ് കണ്‍സള്‍ട്ടന്റ് കരീമ അല്‍ യൂസുഫ്, ഡേവിസ് എടക്കളത്തൂര്‍, റോണി പോള്‍, ജൂട്ടാസ് പോള്‍, ജയന്‍ ദേവസ്സി, പ്രതീഷ് ബെന്‍, ജേക്കബ് മാത്യു, ശാലിനി റാവത്ത്, അനുപമ സജിത്ത്, രൂപീന്ദര്‍ കൗര്‍, ലിക്‌സി ഫെലിക്‌സ് എന്നിവര്‍ പങ്കെടുത്തു.
