കേന്ദ്രത്തിനും മോദിക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി കെജ്രിവാളും സിസോദിയയും

Web Desk
1 Min Read

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മോദിക്കെതിരെ രംഗത്തെത്തി.
രാഷ്ട്രീയ നേതാക്കളായ 15 പേര്‍ക്കെതിരെ വ്യാജ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനും റെയ്ഡ് നടത്താനും നരേന്ദ്ര മോദി കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് മനീഷ് സിസോദിയ പറയുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പൊലീസിനും ഇത്തരത്തില്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 15 നേതാക്കളുടെ പേരുകളടങ്ങിയ പട്ടിക പ്രധാനമന്ത്രി സി ബി ഐയ്ക്ക് നല്കിയെന്നും പട്ടികയിലെ പലരും ആം ആദ്മി പാര്‍്ട്ടിയിലെ നേതാക്കളാണെന്നും സിസോദിയ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഈ നേതാക്കളെ ഇല്ലായ്മ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികള്‍ക്കും ഡല്‍ഹി പൊലീസിനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിക്കുമെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്താന പ്രധാനമന്ത്രിയ്ക്ക് വാഗ്ദാനം ചെയ്തതായും സിസോദിയ കുറ്റപ്പെടുത്തി.
ഡല്‍ഹിയ്ക്കു പുറമേ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സ്വാധീനമുറപ്പിക്കാനുള്ള ആം ആദ്മിയുടെ ശ്രമങ്ങള്‍ തടയാനാണ് ലക്ഷ്യമെന്നും ആരോപണത്തില്‍ ഉന്നയിക്കുന്നു.
സിസോദിയയുടെ ആരോപണത്തിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയത്.
നേരതതെയും വ്യാജ കേസുകള്‍ ഫയല്‍ ചെയ്യുകയും റെയ്ഡുകള്‍ നടത്തുകയും ചെയ്തതായും അവര്‍ക്കൊന്നും കിട്ടിയിട്ടില്ലെന്നും ട്വീറ്റ് ചെയ്ത കെജ്‌രിവാള്‍ വീണ്ടും വ്യാജക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും റെയ്ഡുകള്‍ നടത്താനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വാഗതമെന്നും പറഞ്ഞു.
എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയോ ആരോപണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ഡല്‍ഹി പൊലീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!