

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുവാനും അവരെ സാമൂഹിക പ്രതിബദ്ധതയും വൈജ്ഞാനിക തൃഷ്ണയുമുള്ള സമൂഹമായി വളര്‍ത്തിയെടുക്കുവാനുമായി അന്‍വര്‍ സാദത്ത് എം എല്‍ എ ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതിയായ ‘അലൈവ്’ കഴിഞ്ഞ രണ്ടു വര്‍ഷമായി വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായ വിവിധ പദ്ധതികള്‍ വിജയകരമായി പ്രവര്‍ത്തികമാക്കിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഭാവി സാധ്യതകള്‍ കണ്ടെത്തുന്നതിനായി അലൈവ് കരിയര്‍ വണ്ടി, രാജ്യത്തിലെ ഉന്നത സര്‍വ്വകലാ ശാലകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനാവശ്യമായ പരിശീലനവും നിര്‍ദ്ദേശങ്ങളും നല്കുന്ന അലൈവ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ക്ലബ്ബ്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പഠനം ഉപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ മുന്നോട്ടുള്ള പഠനത്തിനായി സാമ്പത്തികമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായുള്ള അലൈവ് സ്‌കോളര്‍ഷിപ്പ് പദ്ധതി, പ്ലസ് ടു പരീക്ഷ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി പരീക്ഷ വിജയിപ്പിച്ചെടുക്കുന്നതിനായുള്ള അലൈവ് സെ പരീക്ഷാ പദ്ധതി, കോളജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനവും പ്ലേസ്‌മെന്റ് സാധ്യതകളും തുറന്നുകൊടുത്ത അലൈവ് ലക്ഷ്യം എന്നിവയാണ് അലൈവ് സമഗ്രവിദ്യാഭ്യാസ പദ്ധതിയിലൂടെ നടപ്പിലാക്കിയത്. ഈ പദ്ധതികളിലൂടെ വളരെയധികം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്.

അലൈവ് പദ്ധതിയുടെ മൂന്നാം ഘട്ടമായ അലൈവ് 3.0യുടെ ഉത്ഘാടനം 27ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആലുവ സെന്റ് സേവിയേഴ്സ് വുമന്‍സ് കോളേജില്‍ നെതര്‍ലാന്റ്‌സിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറായിരുന്ന വേണു രാജാമണി നിര്‍വ്വഹിക്കും. പ്രസ്തുത ചടങ്ങില്‍ കെ മീര ഐ എ എസ്, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, വിദ്യാഭ്യാസ വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.
