

ദോഹ: ‘നമ്മള്‍ കോഴിക്കോട്’ എന്ന പേരില്‍ ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് (ഫോക് ഖത്തര്‍) ഒരുക്കുന്ന അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഖത്തറിലെ പ്രവാസികള്‍ക്കായി രചനാ മത്സരങ്ങള്‍ നടത്തുന്നു. കഥയും ഉപന്യാസവുമാണ് മത്സര ഇനങ്ങള്‍.

കോഴിക്കോടിനെ ആസ്പദമാക്കിയുള്ള ഉപന്യാസത്തില്‍ കോഴിക്കോട് ജില്ലയുടെ പൈതൃകവും സംസ്‌കാരവും സാഹിത്യവും ചരിത്രവും ഉള്‍ക്കൊള്ളുന്നതായിരിക്കണം. കഥാരചനക്ക് പ്രത്യേക വിഷയ നിബന്ധനയില്ല.

മലയാളത്തില്‍ മൗലികമായ രചനകളായിരിക്കണം അയക്കേണ്ടത്. മത്സരാര്‍ഥികള്‍ ഖത്തര്‍ റെസിഡന്റ് പെര്‍മിറ്റുള്ള മലയാളികള്‍ ആയിരിക്കണം.
രചനകള്‍ ആഗസ്ത് 15ന് മുമ്പ് ലഭിക്കണം. വിജയികള്‍ക്ക് ഒക്ടോബറില്‍ നടക്കുന്ന ഫോക്കിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ ഫലകവും പ്രശസ്തി പത്രവും സമ്മാനിക്കും. നാട്ടിലെ പ്രമുഖ എഴുത്തുകാര്‍ അടങ്ങുന്ന ജൂറിയായിരിക്കും മൂല്യനിര്‍ണ്ണയം നടത്തുക.
രചനകള്‍ പി ഡി എഫ്/ വേര്‍ഡ് ഫോര്‍മാറ്റില്‍ [email protected] എന്ന മെയില്‍ വിലാസത്തിലാണ് അയക്കേണ്ടത്. മെയിലിന്റെ തലക്കെട്ടായി ഫോക് രചനാമത്സരം- കഥ/ പ്രബന്ധം’ എന്ന് രേഖപ്പെടുത്തണം. രചയിതാവിന്റെ പേര്, ഖത്തര്‍ ഐ ഡി നമ്പര്‍, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അവസാന പേജായി പ്രത്യേകമായി ഉള്‍പ്പെടുത്തുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55345106, 55576490 എന്നീ നമ്പറുകളിലോ ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

