
മനാമ: ബഹ്റൈന്‍ കേരള അക്കൗണ്ടന്റ്സ് ഫോറം സല്‍മാബാദ് റൂബി ഹാളില്‍ യോഗവും ഏകദിന അക്കൗണ്ടിങ് ട്രെയിനിംഗും സംഘടിപ്പിച്ചു.

സംഘടന കോ കോര്‍ഡിനേറ്റര്‍ മന്‍സൂര്‍ ചെമ്പ്ര അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ട്രെയ്നെര്‍ സിദ്ധീഖ് കോട്ടക്കല്‍ ക്ലാസെടുത്തു. ഭാരവാഹികളായ ജാബിര്‍, തസ്ലീം, സലീം, വിനോദ്, സാന്ദ്ര, റെംന, ഹസ്ന തുടങ്ങിയവര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 66306742 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
