വിദ്വേഷവും വര്‍ഗ്ഗീയതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം ക്ഷമയും പക്വതയും മുറുകെ പിടിക്കണം: കാന്തപുരം

Web Desk
1 Min Read

കോഴിക്കോട്: വിദ്വേഷവും വര്‍ഗ്ഗീയതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ക്ഷമയും പക്വതയും മുറുകെ പിടിച്ച് പ്രവര്‍ത്തിക്കാന്‍ പൊതുസമൂഹം തയ്യാറാവണമെനന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ആവശ്യപ്പെട്ടു. 1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതി കാലങ്ങള്‍ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

മുസ്‌ലിംകള്‍ ഹലാലായ ഭക്ഷണം മാത്രമേ കഴിക്കുകയുള്ളുവെന്നത് പുതിയ കാര്യമല്ല. ഇതു തുടരെ പറഞ്ഞ് പരിഹസിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ മൃഗങ്ങളുടേയും പക്ഷികളുടേയും ഭക്ഷണം മുസ്‌ലിമിന് ഭക്ഷിക്കാന്‍ പാടില്ല. ശരിയായ രീതിയില്‍ അറവ് നടത്തിയ ഭക്ഷണം ലഭിക്കുമെന്ന് സൂചിപ്പിക്കാന്‍ പല ഹോട്ടലുകളും ഹലാല്‍ ബോര്‍ഡുകള്‍ വെക്കാറുണ്ട്. മുസ്‌ലിം ഹോട്ടലുകളില്‍ ഇതരമതസ്ഥരായ ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. അവിടെ മതവിദ്വേഷകര്‍ പറയുന്നതുപോലെ പ്രത്യേക രീതിയിലൊന്നുമല്ല ഭക്ഷണം പാചകം ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കാന്തപുരം പറഞ്ഞു.

സ്വാതന്ത്ര്യത്തിന് വേണ്ടി അധ്വാനിച്ച പൂര്‍വിക മുസ്‌ലിംകളുടെ ചരിത്രം മറന്ന് സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകള്‍ക്ക് പങ്കില്ലെന്ന് പറയാനുള്ള ശ്രമം വിലപ്പോവില്ലെന്നും കാന്തപുരം പറഞ്ഞു.

- Advertisement -
Ad image

ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. പി ജെ വിന്‍സെന്റ്, ഡോ. കെ എസ് മാധവന്‍, ഡോ. ശിവദാസന്‍, മുസ്തഫ പി എറയ്ക്കല്‍, ഡോ. നുഐമാന്‍, ഉമൈര്‍ ബുഖാരി, മുഹമ്മദലി കിനാലൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് താഹ സഖാഫി അധ്യക്ഷത വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!