
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയിലൂടെ വിദ്യാര്‍ഥികള്‍ക്ക് വിരയ്‌ക്കെതിരെ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്തു. ചാലയ്ക്കല്‍ അമല്‍ പബ്ലിക് സ്‌ക്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി ഉദ്ഘാടനം ചെയ്തു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഫെബിന സുല്‍ഫിക്കര്‍, ഹെഡ്മിസ്ട്രസ് എം എച്ച് അസ്മാബി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബി സബ്ന എന്നിവര്‍ പ്രസംഗിച്ചു.

ആദ്യദിനം ഗുളിക നല്‍കാത്തവര്‍ക്ക് മുഴുവന്‍ സ്‌ക്കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ജനുവരി പന്ത്രണ്ട് തിങ്കളാഴ്ച വീണ്ടും വിരയെക്കതിരെഗുളികകള്‍ നല്‍കും.
