
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന കുഷ്ഠ രോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന പരിപാടിയുടെ ഉദ്ഘാടനം കുട്ടമശ്ശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വീട്ടുമുറ്റ സദസ്സില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ ബി അജിത് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഇ ഷാഹിറ, അംഗങ്ങളായ എസ് ഇ അബ്ദുല്‍ സലാം, അഭിലാഷ് കുമാര്‍, സിനിമോള്‍ ഉദയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബി സബ്ന, ലിജി ഫ്രാന്‍സിസ്, ടി എ ഹസീന എന്നിവര്‍ പ്രസംഗിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു. ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനുവരി ഏഴ് മുതല്‍ ഇരുപത് വരെയുള്ള തിയ്യതികളില്‍ മുഴുവന്‍ ഭവനങ്ങളും സന്ദര്‍ശിച്ച് കുഷ്ഠ രോഗ നിര്‍ണ്ണയ പരിശോധന നടത്തും.

