

ആലുവ: രണ്ടാം നവകേരളം കര്‍മ്മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയിന് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിലെ മാലിന്യം കുമിഞ്ഞു കൂടി കിടക്കുന്ന വിവിധ പ്രദേശങ്ങളില്‍ നിന്നും മാലിന്യം നീക്കുന്ന പദ്ധതി ആരംഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായി അടുത്ത ഘട്ടത്തില്‍ പഞ്ചായത്തിലെ എല്ലാ റെസിഡന്‍സ് അസോസിയേഷനുകളുടെയും യോഗം വിളിക്കും.

പഞ്ചായത്തിലെ റോഡുകളിലും കവലകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്നും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്താക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മാലിന്യം വലിച്ചെറിയുന്നത് അവസാനിപ്പിക്കാന്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ജീ ബിന്‍ എന്ന ബയോ വേസ്റ്റ് പദ്ധതി തുടങ്ങിയെന്നും ജനങ്ങള്‍ അത് ഉപയോഗിക്കണമെന്നും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞു.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, അംഗങ്ങളായ ലൈല അബ്ദുല്‍ ഖാദര്‍, സുബൈ യൂസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

