നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയം വ്യക്തമായ ഭൂരിപക്ഷത്തില്‍

Web Desk
3 Min Read

Election Talk/ നിഷാം ഇസ്മാഈല്‍ എന്‍ ടി
(ഖത്തര്‍ കെ എം സി സി ഗുരുവായൂര്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി)

city exchange

പ്രവാസികള്‍ വളരെ ആവേശത്തോടെ വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പോകുന്നതാണ് സാധാരണ കാണാറുള്ളത്. സംഘടനാ തലത്തിലും വ്യക്തിപരമായും വോട്ടെടുപ്പില്‍ വലിയ പങ്കാളിത്തം ഉണ്ടാകും. പക്ഷേ ഇത്തവണ ചില അനിശ്ചിതത്വങ്ങള്‍ കാരണം പലര്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥയുണ്ട്.

അതുകൊണ്ട് എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് ചില മണ്ഡലങ്ങളില്‍ ഇത് ഫലത്തെ സ്വാധീനിക്കാമെന്നേ പറയാനാവുകയുള്ളു. പ്രത്യേകിച്ച് പ്രവാസികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍, വളരെ ചെറിയ വോട്ടിന് ജയപരാജയം തീരുമാനിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ പ്രവാസികളില്‍ പലരുടേയും അഭാവം ചില ഇടങ്ങളില്‍ നിര്‍ണായകമാകാം.

എന്നാല്‍ മുഴുവന്‍ കേരളത്തിന്റെ ഫലം തന്നെ ഇത് മാറ്റിമറിക്കും എന്ന് കരുതുന്നില്ല. കാരണം നാട്ടിലെ വോട്ടര്‍മാരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാല്‍ മൊത്തം ഫലത്തേക്കാള്‍ മണ്ഡലം തലത്തിലാണ് ഇതിന്റെ സ്വാധീനം കൂടുതലായി കാണാനാണ് സാധ്യത.

- Advertisement -
Ad image

രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ച് പറയുകയാണെങ്കില്‍ സമ്മിശ്ര പ്രകടനമാണെന്ന് പറയാം. ചില മേഖലകളില്‍ അവര്‍ നല്ല രീതിയില്‍ മുന്നോട്ട് പോയിട്ടുണ്ട്. പ്രത്യേകിച്ച് ക്ഷേമപദ്ധതികളും ആരോഗ്യ- വിദ്യാഭ്യാസ മേഖലകളും.

പക്ഷേ ചില കാര്യങ്ങള്‍ ഇപ്പോഴും താഴെ തട്ടില്‍ തന്നെയാണുള്ളത്. വ്യവസായം, ജോലി സൃഷ്ടി പോലുള്ള മേഖലകളില്‍ പ്രതീക്ഷിച്ചതുപോലെ ഫലം വന്നോയെന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്.

ചില വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പായിട്ടില്ല എന്നതും സത്യമാണ്. കോവിഡ് കഴിഞ്ഞുള്ള സാമ്പത്തിക സാഹചര്യം അതിനെ ബാധിച്ചു.

അതുകൊണ്ട് മൊത്തത്തില്‍ പറഞ്ഞാല്‍, ഇത് പൂര്‍ണ വിജയമോ പരാജയമോ അല്ല സമ്മിശ്ര ചിത്രമാണ് തെളിയിക്കുന്നത്. ജനങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടായ മാറ്റം നോക്കിയായിരിക്കും വോട്ടു ചെയ്യുമ്പോള്‍ തീരുമാനം എടുക്കുക.

കേരളത്തില്‍ പൂര്‍ണമായും വര്‍ഗ്ഗീയ രാഷ്ട്രീയം ആധിപത്യം നേടിയെന്ന് ഞാന്‍ പറയില്ല. പക്ഷേ ഒരു സൂക്ഷ്മ മാറ്റം ഉണ്ടെന്നു തോന്നുന്നു.

ഇപ്പോള്‍ ചില പ്രചാരണങ്ങളില്‍ മതവും അസ്തിത്വവും കൂടുതല്‍ ചര്‍ച്ചയാകുന്നുണ്ട്. അത് നേരിട്ട് വര്‍ഗ്ഗീയതയല്ലെങ്കിലും അത്തരം ഒരു ദിശയിലേക്ക് ് പോകുന്ന സൂചനയായി ചിലര്‍ കാണുന്നു.

അതിന് പല കാരണങ്ങളുണ്ട്. ദേശീയ രാഷ്ട്രീയത്തിന്റെ സ്വാധീനം, സോഷ്യല്‍ മീഡിയയിലെ വിവരണങ്ങളും ലക്ഷ്യമിട്ട പ്രചാരണങ്ങളും തുടങ്ങിയവ കാരണങ്ങളാണ്.

അതേസമയം, കേരളത്തിലെ വോട്ടര്‍മാര്‍ ഇപ്പോഴും വികസനം, ഭരണം, ക്ഷേമം എന്നിവയ്ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ട് തുറന്ന വര്‍ഗ്ഗീയ രാഷ്ട്രീയം ഇവിടെ എളുപ്പത്തില്‍ പിടിമുറുക്കില്ല.

അതിനാല്‍ മൊത്തത്തില്‍ പറയുമ്പോള്‍ വര്‍ഗ്ഗീയത പൂര്‍ണമായി ആധിപത്യം ചെയ്യുന്നില്ല, പക്ഷേ അതിന്റെ ചെറിയ സ്വാധീനം വര്‍ധിച്ചുവരുന്നുണ്ട്.

കേരളത്തിലെ ഫലം പ്രവചിക്കുകയെന്നത് എപ്പോഴും സങ്കീര്‍ണമാണ്. ഇവിടെ വലിയ തരംഗങ്ങളേക്കാള്‍ ളക്കാള്‍ ചെറിയ ഏറ്റക്കുറച്ചിലുകളാണ് ഫലം തീരുമാനിക്കുന്നത്.

ഇപ്പോള്‍ നോക്കുമ്പോള്‍ എല്‍ ഡി എഫിനും യു ഡി എഫിനും ശക്തമായ മത്സരമാണ്. എന്‍ ഡി എ ചില മണ്ഡലങ്ങളില്‍ സ്വാധീനമുണ്ടാക്കും.

സീറ്റുകളുടെ എണ്ണത്തില്‍ പറയുകയാണെങ്കില്‍ യു ഡി എഫ് 90 മുതല്‍ 95 സീറ്റുകള്‍ വരെ നേടും. എല്‍ ഡി എഫ് 40 മുതല്‍ 45 വരേയും എന്‍ ഡി എ ഒന്നു മുതല്‍ മൂന്നുവരേയും സീറ്റുകള്‍ നേടിയേക്കും.

പ്രവാസിയായി പറഞ്ഞാല്‍, ‘പ്രവാസികളില്‍ നിന്ന് ഒരു എം എല്‍ എ എന്ന ആശയം ഇപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നൊരു തോന്നല്‍ ഉണ്ടാവും.

കാരണം, നമ്മള്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ വലിയ പങ്ക് വഹിക്കുന്നവരാണ്. പക്ഷേ അതിന് തുല്യമായ രാഷ്ട്രീയ പ്രതിനിധാനം ലഭിച്ചിട്ടില്ല.

പാര്‍ട്ടികള്‍ പ്രവാസികളെ പലപ്പോഴും കാംപയിനും പിന്തുണയ്ക്കും ഉപയോഗിക്കുന്നുണ്ട്, പക്ഷേ സ്ഥാനാര്‍ഥി ആക്കുന്നത് വളരെ അപൂര്‍വമാണ്.

അതിന് പ്രായോഗിക പ്രശ്നങ്ങള്‍ ഉണ്ട്. നാട്ടില്‍ സ്ഥിരമായി ഉണ്ടാകണം, രാഷ്ട്രീയ ഇടപെടല്‍ വേണം തുടങ്ങിയവ.

അതേസമയം, പാര്‍ട്ടികള്‍ പ്രവാസികളുടെ സ്വാധീനം തിരിച്ചറിയുന്നുണ്ട്. പക്ഷേ അത് പ്രാതിനിധ്യം ആയി മാറാന്‍ ഇനിയും സമയം വേണ്ടിവരും എന്ന് തോന്നുന്നു.

Share This Article
Leave a Comment
error: Content is protected !!