
ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹും ഫോണില്‍ ചര്‍ച്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. മേഖലയില്‍ നിലനില്‍ക്കുന്ന ഏറ്റവും പുതിയ സാഹചര്യങ്ങളും പ്രത്യേകമായി വിലയിരുത്തി.

പ്രാദേശിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമായി നടക്കുന്ന നയതന്ത്ര നീക്കങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനവും ചര്‍ച്ചയില്‍ പ്രധാന വിഷയമായി.
സമുദ്രഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന പരിഹാരത്തിലേക്ക് എത്തുന്നതിനും മേഖലയില്‍ ദീര്‍ഘകാല സമാധാനം ഉറപ്പാക്കുന്ന സമഗ്രമായ ധാരണയ്ക്ക് വഴിയൊരുക്കുന്നതിനുമുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ആവര്‍ത്തിച്ച് വ്യക്തമാക്കി.

