മാളിയേക്കല്‍ മറിയുമ്മ നിര്യാതയായി

Web Desk
1 Min Read

തലശ്ശേരി: മാളിയേക്കല്‍ മറിയുമ്മ എന്ന ഇംഗ്ലീഷ് മറിയുമ്മ നിര്യാതയായി. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

city exchange

മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്‌ലിം പെണ്‍കുട്ടിയായിരുന്നു മാൡയേക്കല്‍ മറിയുമ്മ. ഇംഗ്ലീഷ് പിശാചിന്റെ ഭാഷയാണെന്ന് കരുതിയ കാലത്താണ് അവര്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചാലാണ് കുടുംബം നന്നാവുകയെന്ന് കരുതിയ പിതാവാണ് മറിയുമ്മയെ തലശ്ശേരി കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ത്തത്. 1938- 43 കാലത്ത് തലശ്ശേരി കോണ്‍വെന്റ് സ്‌കൂളിലെ ഏക മുസ്‌ലിം പെണ്‍കുട്ടിയായിരുന്നു അവര്‍.

ജയരാജ് സംവിധാനം ചെയ്ത ആര്യാടന്‍ ഷൗക്കത്തിന്റെ പൃഥ്വിരാജ് ചിത്രം ദൈവനാമത്തില്‍ എന്ന സിനിമയില്‍ നടി ഭാവനയുടെ മുത്തശ്ശിയായി ഇംഗ്ലീഷ് പറയുന്ന കഥാപാത്രമായി മാളിയേക്കല്‍ മറിയുമ്മ വേഷമിട്ടിരുന്നു.

- Advertisement -
Ad image

പിതാവ്: പരേതനായ ഒ വി അബ്ദുല്ല. മാതാവ്: പരേതയായ മാഞ്ഞുമ്മ. ഭര്‍ത്താവ്: പരേതനായ വി ആര്‍ മായിനലി. മക്കള്‍: കുഞ്ഞാച്ചു, അബ്ബാസ്, പരേതരായ മഷൂദ്, സാറ.

ഖബറടക്കം വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് തലശ്ശേരി അയ്യലത്ത് പള്ളി ഖബര്‍സ്ഥാനില്‍.

Share This Article
Leave a Comment
error: Content is protected !!