ഗസയിലെ നിരപരാധികള്‍ക്കു നേരെയുള്ള ബോംബാക്രമണം പരിധി കവിയുന്നെന്ന് അമീര്‍

Web Desk
1 Min Read

ദോഹ: ഗസയില്‍ നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള ക്രൂരമായ ബോംബാക്രമണത്തില്‍ അപകടകരമായ വര്‍ധനവാണെന്നും അത് എല്ലാ പരിധികളും കവിഞ്ഞതായും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്ഥിരീകരിച്ചു.

city exchange

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ ത്രെഡ് ചെയ്ത ഒന്നിലധികം പോസ്റ്റുകളിലാണ് അമീര്‍ ഇക്കാര്യം പറഞ്ഞത്. സിവിലിയന്മാര്‍ക്കെതിരെ അവരുടെ ദേശീയത പരിഗണിക്കാതെ ഏതെങ്കിലും വിഭാഗം നടത്തുന്ന ആക്രമണങ്ങളെ തങ്ങള്‍ നിരസിക്കുന്നതായും ഫലസ്തീന്‍ കുട്ടികളുടെ ജീവന് കണക്കില്ല എന്ന മട്ടില്‍ അവര്‍ മുഖമില്ലാത്തവരോ പേരില്ലാത്തവരോ ആയി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നും അമീര്‍ വ്യക്തമാകക്ി.

യുദ്ധം ഒന്നിനും പരിഹാരമല്ല. പകരം ഇരകളുടെ കഷ്ടപ്പാടുകളും അനീതിയുടെ വികാരങ്ങളും വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

- Advertisement -
Ad image

അധിനിവേശവം, ഉപരോധം, കുടിയേറ്റം എന്നിവയുടെ യാഥാര്‍ഥ്യത്തെ അവഗണിച്ചുകൊണ്ട് തുടരുന്നത് മതിയാക്കണമെന്ന് തങ്ങള്‍ ഇസ്രായേലിനോട് ആവശ്യപ്പെടുന്നതായും അമീര്‍ പറഞ്ഞു. യുദ്ധവും രക്തച്ചൊരിച്ചിലും തടയാന്‍ ഗൗരവമായ പ്രാദേശികവും അന്തര്‍ദേശീയവുമായ നിലപാടുകള്‍ക്കായി തങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും പ്രദേശത്തിന്റെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയായ സംഘര്‍ഷത്തിന്റെ വലയം വികസിപ്പിക്കാതെ പ്രവര്‍ത്തിക്കണമെന്നും അമീര്‍ തുടര്‍ന്നു.

ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള ഏക മാര്‍ഗം ഫലസ്തീന്‍ ജനതയ്ക്ക് അവരുടെ പൂര്‍ണ്ണമായ അവകാശങ്ങള്‍ ലഭ്യമാക്കുക എന്നാതെന്നും അമീര്‍ ഊന്നിപ്പറഞ്ഞു. സമാധാനമുണ്ടാക്കുന്നതിലും സംഘര്‍ഷ പരിഹാരത്തിലും ഖത്തര്‍ വിശ്വസനീയമായ മധ്യസ്ഥനാണെന്നും ഈ സമീപനം തുടരുമെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!