
പേരാമ്പ്ര: മുസ്‌ലിം ലീഗിലെ ആദ്യ വനിതാ എം എല്‍ എ- അഡ്വ. ഫാത്തിമ തഹ്‌ലിയ. വനിതാ ലീഗില്‍ നിന്നും മിന്നല്‍ പിണറായി വന്ന് പേരാമ്പ്രയിലെ അതികായനും ഇടതുമുന്നണി കണ്‍വീനറുമായ ടി പി രാമകൃഷ്ണനെ മലര്‍ത്തിയടിച്ച് തഹ്‌ലിയ പേരാമ്പ്ര കീഴടക്കിയപ്പോള്‍ അത് കേരളം കണ്ട മറ്റൊരു അത്ഭുതം കൂടിയായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലന്ന് ടി പി രാമകൃഷ്ണന്‍ ആദ്യം പറഞ്ഞെങ്കിലും ടി പിയില്ലെങ്കില്‍ പേരാമ്പ്രയില്‍ തോല്‍ക്കുമെന്ന ഇടതുമുന്നണി കണക്കു കൂട്ടലാണ് അദ്ദേഹത്തെ മൂന്നാമതും മത്സര രംഗത്തിറക്കിയത്. പക്ഷേ, ടി പി ഇറങ്ങിയിട്ടും പേരാമ്പ്രയില്‍ ഇടതുമുന്നണി തോറ്റു.

കോഴിക്കോട് കുറ്റിച്ചിറയിലെ കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്ന സ്ഥാനത്തു നിന്നാണ് 34കാരിയായ അഡ്വ. ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയുടെ നിയമസഭാ പ്രതിനിധിയായി മാറിയത്.
