തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്; പ്രതിഷേധം അറിയിച്ച് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്തയച്ചു

Web Desk
1 Min Read

ആലുവ: മോഫിയ പര്‍വീണിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പങ്കെടുത്ത കെ എസ് യു നേതാക്കള്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച പൊലീസ് നടപടി ഗുരുതരവും നീതിക്ക് നിരക്കാത്തതുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ. കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍ അഷറഫ്, നേതാക്കളായ നജീബ്, അനസ് എന്നിവരെയാണ് പിടികിട്ടാപ്പുള്ളികളെ പോലെ വീടുവളഞ്ഞ് അര്‍ധരാത്രി അറസ്റ്റ് ചെയ്ത് തീവ്രവാദി ബന്ധമുള്ളവരാണെന്ന് പൊലീസ് റിമാന്റ് റിപ്പോര്‍ട്ട് നല്കിയത്.

city exchange

ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ സി ഐ ആയിരുന്ന സുധീറിന്റെ വ്യക്തിപരമായ അധിക്ഷേപത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനകീയ സമരം നടത്തിയത്.

പോലീസിന്റെ നടപടി തികച്ചും ഹീനവും ഗുരുതരവും നീതിക്കു നിരക്കാത്തതുമാണെന്നും പോലീസിന്റെ മാന്യതക്കു കളങ്കം ചാര്‍ത്തുന്നതാണെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സംഭവത്തില്‍ സമഗ്രമായി അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും റിമാന്റ് റിപ്പോര്‍ട്ടിലെ തീവ്രവാദബന്ധ പരാമര്‍ശം നീക്കണമെന്നും സമരം ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം അന്യായ പ്രവര്‍ത്തനം ആവര്‍ത്തിക്കാതിരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം എല്‍ എ മുഖ്യമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!