പഴയ ജന്മിമാരെ പോലെയാണ് ഇന്ന് ലീഗ്

Web Desk
2 Min Read

മതം ഉപയോഗിച്ച് കര്‍ഷകരെ ചൂഷണം ചെയ്തിരുന്ന ജന്മിമാരെ പോലെയാണ് ഇന്ന് മുസ്‌ലിം ലീഗ്. ഭീഷണിയിലൂടെ മത പണ്ഡിതന്മാരെ തങ്ങളോടൊപ്പം നിര്‍ത്തിയാണ് ലീഗ് അതിന്റെ ലക്ഷ്യം സാധിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പണ്ഡിതന്മാരെ തെറി വിളിക്കുക, തങ്ങളുടെ പക്ഷത്ത് വന്നാല്‍ അവരെ വാനോളം വാഴ്ത്തുക, തങ്ങളെ എതിര്‍ക്കുന്നവരെ നരകത്തില്‍ അയക്കുക അല്ലെങ്കില്‍ കാഫിറാക്കുക ഇങ്ങനെയാണ് ലീഗിന്റെ വഴി. പണ്ട് അബ്ദുറഹിമാന്‍ സാഹിബിനെ അങ്ങനെയാണ് കാഫിര്‍ ആക്കിയത്. ആ ലിസ്റ്റില്‍ കാന്തപുരവും ഉണ്ട്. മുസ്‌ലിം എന്ന പേരും വെച്ച് സമുദായത്തിന്റെ കുത്തക ഏറ്റെടുത്തിട്ടു കാല മേറെയായി. പള്ളികള്‍ ഉപയോഗിച്ച് ഭരണം പിടിച്ചെടുക്കാനുള്ള ആസൂത്രിതനീക്കം എന്നും ലീഗ് നടത്തിയിട്ടുണ്ട്.

city exchange

ഇ കെ സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ് കെ എസ് എസ് എഫിന്റെ ഒരു സുഹൃത്തിനോട് ഞാന്‍ ചോദിച്ചു, എന്തുകൊണ്ടാണ് ഇപ്പോള്‍ നിങ്ങള്‍ ലീഗിനെ വിശ്വാസത്തില്‍ എടുക്കാത്തത്? സുഹൃത്ത് പറഞ്ഞു, ഞങ്ങള്‍ മുമ്പേ അവരെ വിശ്വാസത്തില്‍ എടുക്കാറില്ല. പാണക്കാട് ചുറ്റിപ്പറ്റി നില്‍ക്കുന്ന എല്ലാവരും സലഫികളാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് സലഫിയാണ്.സുന്നികള്‍ പിളര്‍ന്നപ്പോള്‍ അദ്ദേഹം സന്തോഷിച്ചു. മുജാഹിദ് പിളര്‍ന്നപ്പോള്‍ അവരെ ഒന്നാക്കാന്‍ വേണ്ടി ഓടി നടന്നു. പാണക്കാട് തങ്ങളുടെ തോളിലിരുന്നു ചെവി തിന്നുന്ന ഇ ടി ബഷീര്‍, കെ പി എ മജീദ്, വഹാബ്, ഇപ്പോള്‍ സെക്രട്ടറിയായ സലാം അടക്കം എല്ലാവരും സലഫികളാണത്രെ. പിന്നെ എങ്ങനെയാണ് സുന്നികള്‍ക്ക് നീതി ലഭിക്കുക.യൂത്ത് ലീഗ് നേതാവ് ഫിറോസിന്റെ കാര്യമായാലും വയനാട് നേതാവിന്റെ കാര്യമായാലും അവരും സലഫികള്‍. എം എല്‍ എമാരും സംഘടനാ നേതാക്കളും വലിയ വിഭാഗം സലഫികള്‍. ഇവരാണത്രെ തീരുമാനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഇത് തുറന്നു പറയാന്‍ ഇതുവരെ സമസ്തക്ക് ആളുണ്ടായില്ല. ജിഫ്രി തങ്ങളുടെ നേതൃത്വം സമസ്തക്ക് വ്യക്തിത്വം നല്‍കിയിരിക്കുന്നു അതുകൊണ്ട് ലീഗ് സമസ്തക്ക് അനുകൂലമായി നീങ്ങിയേ പറ്റൂ. സുന്നികളുടെ പിന്തുണ വാങ്ങി സലഫിസത്തെ വളര്‍ത്തുകയാണ് ലീഗ്. പല പള്ളികളും സുന്നികളില്‍ നിന്ന് തട്ടിയെടുത്തു സലഫികള്‍ക്ക് നല്‍കിയതും ലീഗിലെ സലഫി ലോബിയാണ്. ആ പരിപ്പ് ഇനിയും വേവില്ല. സുഹൃത്ത് പറഞ്ഞുനിര്‍ത്തി. ഈ പറഞ്ഞത് ശരിയാണെങ്കില്‍ പാവപ്പെട്ട സുന്നി വിശ്വാസികളെ ലീഗ് നിരന്തരം വഞ്ചിക്കുകയല്ലേ. ഇതൊന്നും എന്റെ വിഷയമല്ല.സുഹൃത്ത് പറഞ്ഞപ്പോള്‍ അത് പങ്കുവച്ചു എന്നുമാത്രം. ഇ കെ, എ പി വിഭാഗങ്ങള്‍ ഒന്നിച്ചിരുന്നു ഇതൊക്കെ പരിശോധിച്ചോട്ടെ. സര്‍ക്കാര്‍ നീതിക്കൊപ്പമുണ്ടാവും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!