നൂറു പ്രവാസി കുടുംബങ്ങള്‍ക്കു ജീവിതോപാധി നല്‍കും

Web Desk
1 Min Read

കോഴിക്കോട്: സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ദുരിതബാധിതരായ നൂറു പ്രവാസി കുടുംബങ്ങള്‍ക്ക് ജീവിതോപാധി നല്‍കുന്ന ജീവകാരുണ്യ പദ്ധതി പ്രഖ്യാപനം പ്രവാസി സെല്‍ സംസ്ഥാന സംഗമത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

city exchange

സമസ്ത ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ അബ്ബാസലി തങ്ങള്‍ക്കു തുക കൈമാറി ഫണ്ട് ഉദ്ഘാടനം ചെയ്തു.

2023- 2026 കാലയളവില്‍ വീടുനിര്‍മാണം നടപ്പാക്കും. നിത്യരോഗികളായ പ്രവാസികള്‍ക്ക് വൈദ്യസഹായം നല്‍കും. ദൈനംദിന ജീവിതത്തിന് പ്രയാസപ്പെടുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കും. പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയും മതഭൗതിക സ്ഥാപനങ്ങളില്‍ പ്രവേശനവും ലഭ്യമാക്കും. ഇതിനുള്ള ഗുണഭോക്താക്കളെ ജില്ലാ കമ്മിറ്റികള്‍ മുഖേന തിരഞ്ഞെടുക്കും. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കും.

Share This Article
Leave a Comment
error: Content is protected !!