വി എസിന്റെ നിര്യാണത്തില്‍ സംസ്‌കൃതി ഖത്തര്‍ അനുശോചിച്ചു

Web Desk
0 Min Read

ദോഹ: ഉജ്വല സമര പാരമ്പര്യത്തിന്റെ ഉടമയും അസാമാന്യ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും പ്രതീകമായിരുന്ന സി പി എം സ്ഥാപക നേതാവ്, കേരളത്തിന്റെ ജനകീയ നേതാവ്, മുന്‍ മുഖ്യമന്ത്രി വി എസിന്റെ വിയോഗത്തില്‍ സംസ്‌കൃതി ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി. സംസ്‌കൃതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പ്രചോദമായിരുന്നു വി എസ്.

city exchange

ഖത്തര്‍ സന്ദര്‍ശിച്ച അവസരത്തില്‍ സംസ്‌കൃതിക്ക് ആശംസകളും ആശിര്‍വാദങ്ങളും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കേരളത്തിലെ ജനങ്ങളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായി അറിയിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!