

കുവൈറ്റ് സിറ്റി: ഐ എന്‍ എല്‍ പ്രവാസി ഘടകം ഐ എം സി സി കുവൈറ്റ് കമ്മിറ്റിയുടെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ‘റിലീഫ് 2024’ന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം അബ്ബാസിയ കാലിക്കറ്റ് ഷെഫ് ല്‍ ചേര്‍ന്ന യോഗത്തില്‍ എക്‌സിക്യൂട്ടീവ് അംഗം ഇല്യാസ് ചിത്താരി ഐ എം സി സി കുവൈറ്റ് കമ്മിറ്റി ട്രഷറര്‍ അബൂബക്കറിന് നല്‍കി നിര്‍വഹിച്ചു.

കേരളത്തിലും പുറത്തും വിവിധ പദ്ധതികളായി നടത്തി വരാറുള്ള റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍, അംഗ പരിമിതര്‍ക്ക് ഉപജീവന മാര്‍ഗം, വീട് നിര്‍മാണം, കുടിവെള്ള വിതരണം തുടങ്ങിയ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കി വരുന്നത്.

ഐ എം സി സി പ്രസിഡന്റ് ഹമീദ് മധൂര്‍ അധ്യക്ഷത വഹിച്ചു. ഐ എം സി സി ജി സി സി കമ്മിറ്റി’ രക്ഷാധികാരി സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റാഷിദ് കണ്ണൂര്‍, സഫാജ് പടന്നക്കാട്, മുനീര്‍ തൃക്കരിപ്പൂര്‍, ഹക്കീം എരോല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബൂബക്കര്‍ എ ആര്‍ നഗര്‍ സ്വാഗതവും ഉമ്മര്‍ കൂളിയങ്കാല്‍ നന്ദിയും പറഞ്ഞു.
