

മനാമ: മര്‍കസ് ബഹ്‌റൈന്‍ ചാപ്റ്റര്‍ ഡയരക്ടറേറ്റ് പുന:സംഘടിപ്പിച്ചു. അഡ്വ. എം സി അബ്ദുല്‍ കരീം (പ്രസിഡണ്ട്), അബ്ദു റഹീം സഖാഫി വരവൂര്‍ (ജനറല്‍ സിക്രട്ടറി), അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ (ഫിനാന്‍സ് സിക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

വിവിധ ഡിപ്പാര്‍ട്ട് മെന്റ് ഭാരവാഹികളായി അബ്ദുറസാഖ് ഹാജി ഇടിയങ്ങര, ഷംസുദ്ദീന്‍ സഖാഫി കൊല്ലം (സപ്പോര്‍ട്ട് ആന്റ് സര്‍വ്വീസ്), കെ പി മുസ്ഥഫ ഹാജി, ശമീര്‍ പന്നൂര്‍ (പി ആര്‍ ആന്റ് മീഡിയ), ജമാല്‍ വിട്ടല്‍, അഷ്‌റഫ് മങ്കര (എക്‌സലന്‍സി ആന്റ് ഇന്റര്‍ സ്റ്റേറ്റ്), മുഹമ്മദ് കുട്ടി ഹാജി, വി പി കെ മുഹമ്മദ് (നോളജ്) ന്നിവരെയും കാബിനറ്റ് അംഗങ്ങളായി കെ സി സൈനുദ്ധീന്‍ സഖാഫി, പി എം സുലൈമാന്‍ ഹാജി, അബൂബക്കര്‍ ലത്വീഫി, അഷ്‌റഫ് സി എച്ച്, ഫൈസല്‍ ചെറുവണ്ണൂര്‍ എന്നിവരെയും തെരെഞ്ഞെടുത്തു.

മര്‍കസ് പി ആര്‍ ഒ മര്‍സൂഖ് സഅദി അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ ജനറല്‍ കൗണ്‍സില്‍ ഐ സി എഫ് നാഷനല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. അബ്ദു റഹീം സഖാഫി, അബ്ദുറസാഖ് ഹാജി, ഷംസു മാമ്പ, ഫൈസല്‍ ചെറുവണ്ണൂര്‍ എന്നിവര്‍ വിവിധ സമിതി റിപ്പോര്‍ട്ടുകളും അബ്ദുല്‍ ഹകീം സഖാഫി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഉസ്മാന്‍ സഖാഫി തളിപ്പറമ്പ്, റഫീക്ക് ലത്വീഫി വരവൂര്‍, ശമീര്‍ പന്നൂര്‍, പി എം സുലൈമാന്‍ ഹാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദു റഹീം സഖാഫി സ്വാഗതവും ഷംസുദ്ധീന്‍ സഖാഫി നന്ദിയും പറഞ്ഞു.

