വിലങ്ങാട്; കെട്ടിടങ്ങളുടെ ആവാസ യോഗ്യതാ പരിശോധനക്കായി നാല് പ്രത്യേക സംഘങ്ങള്‍

Web Desk
1 Min Read

കോഴിക്കോട്: വിലങ്ങാടും സമീപ ഗ്രാമപഞ്ചായത്തുകളിലും ഉരുള്‍പൊട്ടല്‍ ബാധിച്ച കെട്ടിടങ്ങളുടെ ദ്രുതഗതിയിലുള്ള ആവാസ യോഗ്യതാ പരിശോധക്കായി നാല് പ്രത്യേക സംഘങ്ങളെ ജില്ലാ കളക്ടര്‍ നിയമിച്ചു.

city exchange

ഉരുള്‍പൊട്ടല്‍ ബാധിത മേഖലയിലെ ഓരോ വീടും മറ്റ് കെട്ടിടവും സംഘം പരിശോധിക്കും. തറയുടെ ഉറപ്പ്, ചുമരിന്റെ ബലം, മേല്‍ക്കൂര എന്നിവ പരിശോധിച്ചു കെട്ടിടത്തിന്റെ സ്ട്രക്ച്ചറല്‍ അസസ്‌മെന്റ് നടത്തും. ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന
ഉരുളന്‍ കല്ലുകളും ചെളിയും മണ്ണും ചേര്‍ന്നടിഞ്ഞ അവശിഷ്ടം കെട്ടിടങ്ങള്‍ക്ക് ഭീഷണിയാണോ എന്നത് പരിശോധിക്കും.

ദുരന്തമേഖലയില്‍ ഇടിച്ചുനിരപ്പാക്കേണ്ട കെട്ടിടങ്ങളുടെ (അപകട ഭീഷണി ഉയര്‍ത്തുന്നതും ഭാഗികമായി തകര്‍ന്നതും) എണ്ണവും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളും (ജൈവ മാലിന്യങ്ങള്‍, കിണര്‍ വെള്ളം മലിനമായത്) സംഘം പരിശോധിക്കും. ഓരോ സംഘത്തിലും ആറ് പേര്‍ വീതമാണുള്ളത്.

ഇതില്‍ ജിയോളജിസ്റ്റ്, ഗ്രാമപഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്തിലെ എന്‍ജിനീയര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, വില്ലേജ് ഓഫീസര്‍, പിഡബ്ല്യുഡി
(കെട്ടിട വിഭാഗം) ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ആഗസ്റ്റ് 15ന് ഇവര്‍ പരിശോധന തുടങ്ങും.

- Advertisement -
Ad image

ആഗസ്റ്റ് 19നകം പരിശോധന പൂര്‍ത്തിയാക്കി സംഘങ്ങള്‍ വടകര ആര്‍ ഡി ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. ആര്‍ ഡി ഒ ഇത് ക്രോഡീകരിച്ച് ജില്ലാ കളക്ടര്‍ക്ക് കൈമാറും.

Share This Article
Leave a Comment
error: Content is protected !!