

കൊടുങ്ങല്ലൂര്‍: വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചു കൊണ്ട് വിശ്വാസം തെറ്റാണെന്ന് ആക്ഷേപിക്കുന്ന പുതിയ പ്രവണത അപലപനീയമാണെന്ന് ബെന്നി ബെഹന്നാന്‍ എം പി പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്തിന്റെ കാല്‍ലക്ഷം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതങ്ങളൊക്കെ തെറ്റാണെന്ന് ആക്ഷേപിക്കുന്നവര്‍ ഫലത്തില്‍ സംഘ് പരിവാറിന് കുടപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അശരണരുടെ ആശ്രയമായ മഹാസംരംഭമാണ്. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം നടക്കുന്ന സാമൂഹിക പരിഷ്‌കരണ പദ്ധതികള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ മുഖ്യാഥിതിയായി. സംസ്ഥാനത്തെ മികച്ച യുവ ഹോമിയോ ഡോക്ടറായി തെരഞ്ഞെടുത്ത സനല്‍ നസറുല്ലയെ ചടങ്ങില്‍ ആദരിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി യു അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് കറുകപാടത്ത്, എസ് വൈ എസ് ജില്ല ജനറല്‍ സെക്രട്ടറി ഷമീര്‍ എറിയാട്, എം ഇ എസ് ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് ഷമീര്‍, ഡി സി സി ജനറല്‍ സെക്രട്ടറി ടി എം നാസര്‍, ഡോ. എന്‍. എ നസറുല്ല, പി എസ് മുജീബ് റഹ്മാന്‍, എ കെ അബ്ദുല്‍ മജീദ്, എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ഷിഹാബ് സഖാഫി താന്ന്യം, ഐ മുഹമ്മദ് കുട്ടി സുഹ്‌രി, മഹീന്‍ സുഹ്‌രി എന്നിവര്‍ സംസാരിച്ചു.
കേരള മുസ്‌ലിം ജമാത്തത്ത് ജില്ല ഫിനാന്‍സ് സെക്രട്ടറി അബ്ദുല്ലക്കുട്ടി ഹാജി സ്വാഗതവും സെക്രട്ടറി സത്താര്‍ പഴുവില്‍ നന്ദിയും പറഞ്ഞു.

