ഹൈക്കോടതി പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എം പി

Web Desk
1 Min Read

പാലക്കാട്: വാളയാര്‍ കേസിന്റെ കീഴ്‌ക്കോടതി വിധിയും അന്വേഷണവും തെറ്റെന്നു ഹൈക്കോടതി കണ്ടെത്തിയിട്ടും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് അല്‍ഭുതപ്പെടുത്തുന്നു എന്ന് വി കെ ശ്രീകണ്ഠന്‍ എം പി. വാളയാറില്‍ പീഡിപ്പിച്ചു കൊല ചെയ്യപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ അമ്മ അട്ടപ്പള്ളത്ത് വീട്ടിനു മുന്നില്‍ നടത്തുന്ന ഏകദിന നിരാഹാര സത്യഗ്രഹം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange


കേസ് അട്ടിമറിച്ച സോജന്‍, ചാക്കോ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിവരുന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് സത്യഗ്രഹം.
ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ വാളയാര്‍ കുഞ്ഞുങ്ങളുടെ ഇളയ സഹോദരന്‍ അപ്പൂസിന് നല്‍കിയ മൊബൈല്‍ ഫോണ്‍ എം പി കൈമാറി.


യോഗത്തില്‍ അനിത ഷിനു അധ്യക്ഷത വഹിച്ചു. വി എം മാര്‍സന്‍, എലിസബത്ത് റാണി, അഡ്വ. ജലജ മാധവന്‍, എ രാജേഷ്, എ വിന്‍സന്റ്, പി എച്ച് കബീര്‍, കൃഷ്ണന്‍ മലമ്പുഴ, സലില്‍ ലാല്‍ അഹമ്മദ്, കെ മായാണ്ടി, പത്മ മോഹനന്‍, നിത്യാനന്ദന്‍, രാജേന്ദ്രന്‍, കൃഷ്ണന്‍കുട്ടി കുനിശ്ശേരി, വിജയന്‍ അമ്പലക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!