പുതിയ അധ്യയനം ആരംഭിക്കുന്നതിന് മുമ്പ് അധ്യാപക ഒഴിവുകളില്‍ നിയമനം പൂര്‍ത്തിയാക്കണം: കെ എ എം എ

Web Desk
1 Min Read

ആലുവ: 2022- 23 വര്‍ഷത്തെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് അറബി ഉള്‍പ്പെടെ എല്ലാ ഒഴിവുകളിലും നിയമനങ്ങള്‍ നടത്തണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുന്‍ ജില്ലാ പ്രസിഡന്റ് പി കെ അബൂബക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സിറാജ് മദനി മുഖ്യപ്രഭാഷണം നടത്തി.

city exchange

സംഘടനയുടെ പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. പി എ അബ്ദുല്‍ നാസര്‍ (പ്രസി), കെ എ അയ്യൂബ് (ജന സെക്ര), പി എ ഖമറുദ്ദീന്‍ (ട്രഷ).
മറ്റു ഭാരവാഹികള്‍: എം എ ഹംസ, എം എ റഷീദ്, എം എ നജീബ്, എ എ മനാഫ് (വൈസ് പ്രസി), സജ്ജാദ് ഫാറൂഖി, ടി എ മുഹമ്മദ് ശാഫി, ശമീര്‍ മദീനി, ശിഹാബ് എം (സെക്ര),
ബാസില്‍ അമാന്‍, പി എം അബ്ദുല്‍ മുനീര്‍, സഹാല്‍ (സെക്രട്ടേറിയറ്റ് അംഗങ്ങള്‍).
വനിതാ വിംഗ് ചെയര്‍പെഴ്‌സന്‍: ഇ എം റഹീമ, കണ്‍വീനര്‍ കെ കെ സജീന, കെ എം ജസീന (ട്രഷ).

Share This Article
Leave a Comment
error: Content is protected !!